അജിത് മേനോന്‍ എന്ന കഥാപാത്രം അര്‍ജുന്‍ റെഡ്ഡിയുടെ സ്‍പൂഫ് ആണെന്ന് മനസിലാകാത്തവര്‍ ഇപ്പോഴും ഉണ്ട് : വിനീത് വാസുദേവന്‍

സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ അജിത് മേനോന്‍ എന്ന കഥാപാത്രം അര്‍ജുന്‍ റെഡ്ഡിയുടെ സ്‍പൂഫ് ആണെന്ന് മനസിലാകാത്തവര്‍ ഇപ്പോഴും ഉണ്ടെന്ന് വിനീത് വാസുദേവന്‍. ചിലര്‍ കമന്റിന്റെ അടിയിലൊക്കെ വന്നിട്ട് അര്‍ജുന്‍ റെഡ്ഡി എടുക്കാന്‍ നോക്കിയിട്ട് പൊളിഞ്ഞു പോയി എന്നൊക്കെ പറഞ്ഞുവെന്ന് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറയുന്നത്.

വിനീതിന്റെ വാക്കുകൾ :

അജിത് മേനോന്‍ എന്ന കഥാപാത്രം അര്‍ജുന്‍ റെഡ്ഡിയുടെ സ്പൂഫ് ആണെന്ന് മനസിലാകാത്തവര്‍ ഇപ്പോഴും ഉണ്ടെന്നാണ് കരുതുന്നത്. ചിലര്‍ കമന്റിന്റെ അടിയിലൊക്കെ വന്നിട്ട് അര്‍ജുന്‍ റെഡ്ഡി എടുക്കാന്‍ നോക്കിയിട്ട് പൊളിഞ്ഞു പോയി എന്നൊക്കെ പറയുന്നുണ്ട്.

നമ്മുടെ അര്‍ജുന്‍ റെഡ്ഡിയുടെ അത്രയൊന്നും വന്നിട്ടില്ല, ഇവനൊക്കെ ഏതാ, അങ്ങനെയാക്കെ പറയുന്ന കമന്റുകളും കാണാറുണ്ട്. രസകരമായ കമന്റുകളാണ്. അപ്പോള്‍ എനിക്ക് തോന്നും. ഇതൊന്നും അവര്‍ക്ക് മനസിലാക്കാന്‍ പറ്റിയിട്ടില്ലെന്ന്. അതേസമയം ചിലര്‍ വന്നിട്ട് എടോ ഇത് സ്പൂഫാണ് അതുപോലും മനസിലാക്കാന്‍ പറ്റിയിട്ടില്ലേ എന്നൊക്കെ ചോദിച്ച് ഇവര്‍ക്ക് മറുപടി കൊടുക്കുന്നുമുണ്ട്. ദുല്‍ഖറിന്റെ ഒരു സീനുണ്ടായിരുന്നല്ലോ, ആ സീനിനെ പറ്റിയും ഇങ്ങനെ കമന്റ് വന്നിരുന്നു. ദുല്‍ഖറിന്റെ അടുത്തു പോലും എത്തിയില്ലെന്നും താന്‍ ഇങ്ങനെ കളിച്ചിട്ടൊന്നും കാര്യമില്ലെന്നും പറഞ്ഞ്.

അജിത് മേനോനെ ചെയ്യാനായി അര്‍ജുന്‍ റെഡ്ഡിയിലെ ചില സീനൊക്കെ ഞാന്‍ വീണ്ടും വീണ്ടും കാണുമായിരുന്നു. ഇതില്‍ തന്നെ ഡിലീറ്റഡ് ആക്കിയ ഒരുപാട് സീനുണ്ട്. നസ്‌ലിന്റെ കഥാപാത്രത്തെ ഞാന്‍ പിടിച്ച് വാട്ടുന്നതൊക്കെ. ആ സീനിലൊക്കെ ഞാന്‍ അര്‍ജുന്‍ റെഡ്ഡിയിലെ ജസ്റ്റര്‍ പിടിക്കാന്‍ ശ്രമിച്ചിരുന്നു. അതുപോലെ ശരണ്യയുടെ അച്ഛന്‍ വരുന്ന സീനില്‍ ഇയാള്‍ കൈ കെട്ടി ദൂരെ നിന്ന് നോക്കുന്നത്. അതൊക്കെ അതുപോലെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ഇതൊക്കെ ട്രൈ ചെയ്തതാണ്. എത്ര ശതമാനം വിജയിച്ചിട്ടുണ്ടെന്ന് അറിയില്ല.

Share
Leave a Comment