InterviewsLatest NewsNEWS

പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂക്കയെ കണ്ടപ്പോൾ അദ്ദേഹം തന്നെ തിരിച്ചറിഞ്ഞു: വീണ നന്ദകുമാർ

മമ്മൂക്ക – അമല്‍നീരദ് കോമ്പിനേഷന്റെ ഫാനായിരുന്നു താനെന്നും, അന്ന് നമ്പർ തപ്പിപ്പിടിച്ച് മമ്മൂട്ടിയെ കാണാൻ പോയിരുന്നുവെന്നും നടി വീണ നന്ദകുമാർ. അതിനു ശേഷം 15 വര്‍ഷങ്ങള്‍ക്കിപ്പുറം ഭീഷ്മയിൽ അഭിനയിക്കാൻ ചെന്നപ്പോൾ മമ്മൂട്ടി തന്നെ തിരിച്ചറിഞ്ഞു എന്നാണ് കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ പറയുന്നത്.

വീണയുടെ വാക്കുകൾ : 

ബിഗ് ബിയിലാണ് ഞാന്‍ അമല്‍ നീരദിന്റെ മേക്കിങ് കണ്ട് ഭയങ്കരമായിട്ട് ഇംപ്രസ് ആകുന്നത്. ബിഗ് ബിയില്‍ എന്നെ സ്‌ട്രൈക്ക് ചെയ്ത ഒരു കാര്യമുണ്ടായിരുന്നു. പൊതുവെ നായകന്‍മാര്‍ വില്ലന്‍മാരോട് ഡയലോഗ് പറയുന്നത് ഫേസ് ടു ഫേസ് നോക്കിയിട്ടാണ്. പക്ഷേ ബിഗ് ബിയില്‍ മമ്മൂക്ക ഓരോ ഡയലോഗ് പറയുന്നത് സൈഡില്‍ നോക്കിയിട്ടാണ്. അങ്ങനെ ഒരു ഹീറോയിസം പോട്രൈയ്റ്റ് ചെയ്തത് എനിക്ക് ഭയങ്കര കാച്ചിങ് ആയിരുന്നു,വീണ പറഞ്ഞു.

ആ സമയത്ത് തന്നെ മമ്മൂക്ക – അമല്‍നീരദ് കോമ്പിനേഷന്റെ ഫാനായിരുന്നു ഞാന്‍. ആ ടൈമില്‍ ഞാന്‍ ചെറുതായിരുന്നു എന്ന് വീണ പറഞ്ഞതോടെ ചെറുതോ എന്ന് ചോദിച്ച് ചിരിക്കുകയായിരുന്നു മമ്മൂട്ടി. ചെറുതെന്ന് വെച്ചാല്‍ ഭയങ്കര ചെറുതല്ല, കുറച്ച് ചെറുത്, 15 വര്‍ഷം മുന്‍പല്ലേ മമ്മൂക്ക എന്ന് പറഞ്ഞ് വീണ തിരുത്തുകയും ചെയ്തു.

അന്ന് ഒറ്റപ്പാലത്ത് ബിഗ് ബിയുടെ പ്രൊമോഷന്‍ നടക്കുന്നുണ്ടായിരുന്നു. എന്റെ നാടാണ് അത്. അവിടെ വെച്ചാണ് ഞാന്‍ ബിഗ് ബിയുടെ ഫസ്റ്റ് ഷോ കാണുന്നത്. അങ്ങനെ ഇവരുടെ കോണ്‍ടാക്ട് തപ്പിപ്പിടിച്ച് ഞാന്‍ അവിടെ പോയി മമ്മൂക്കയെ മീറ്റ് ചെയ്തു. അന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല 15 വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെ ഒരു അവസരം എനിക്ക് കിട്ടുമെന്ന്,

shortlink

Related Articles

Post Your Comments


Back to top button