
കൊച്ചി: നായകനായും, സഹനടനായും, വില്ലനായുമെല്ലാം ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് സായ് കുമാര്‍. ഇപ്പോഴിതാ, സിനിമയ്ക്കുള്ളിലെ തന്റെ സൗഹൃദങ്ങളെക്കുറിച്ച് സായ് കുമാര്‍ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. സിനിമയിലെ വലിയ പല താരങ്ങളുമായി തനിക്ക് അടുപ്പമില്ലെന്നും അത് തനിക്ക് ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെയൊന്നും സൗഹൃദവലയത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍. അതെനിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. ഞങ്ങള്‍ സംസാരിക്കുന്ന വിഷയങ്ങള്‍ തന്നെ ഒരുപാട് വ്യത്യസ്തമാണ്. അവര്‍ സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ച് എനിക്കറിയില്ല. അപ്പോള്‍ ഞാനവിടെ വേസ്റ്റാണ്. ഇവരെയൊക്കെ എന്തെങ്കിലും ആവശ്യത്തിന് മാത്രമേ ഞാന്‍ വിളിക്കാറുള്ളു. മുകേഷിനെ ഞാന്‍ വിളിക്കാറില്ല. എന്നെ ആരും പാര്‍ട്ടിക്ക് ക്ഷണിക്കാറുമില്ല, ഞാന്‍ വരട്ടെയെന്ന് ചോദിച്ച് പോകാറുമില്ല,’ സായ് കുമാര്‍ വ്യക്തമാക്കി.
Post Your Comments