InterviewsLatest NewsNEWS

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അച്ഛനായി അഭിനയിക്കുക എന്നാല്‍ ശരിക്കും ഒരു ചലഞ്ച് തന്നെയാണ്: സായ് കുമാർ

മെഗാസ്റ്റാറിന്റെ അച്ഛനായതിന് ശേഷമാണ് അച്ഛന്‍ കഥാപാത്രങ്ങള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്ന് നടന്‍ സായ് കുമാർ. രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ പിതാവ് ആയതിനെ കുറിച്ച് കാന്‍മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സായ് കുമാറിന്റെ പ്രതികരണം.

സായ് കുമാറിന്റെ വാക്കുകൾ :

ആദ്യം രാജമാണിക്യം എന്ന ചിത്രത്തില്‍ ഞാന്‍ ഉണ്ടായിരുന്നില്ല. തെലുങ്കിലെ തമിഴിലോ ഉള്ള നടന്മാരെ വച്ച് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്ന് തോന്നുന്നു. അത് ശരിയാവാതെ വന്നപ്പോഴാണ് എന്നെ വിളിച്ചത്. ആന്റോ ജോസഫ് വിളിക്കുമ്പോൾ ഞാന്‍ ഗുരുവായൂരില്‍ മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു. മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ ദേഷ്യപ്പെടും എന്നാണ് അയാള്‍ കരുതിയത്.

പക്ഷെ എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമായിരുന്നു. അങ്ങേരുടെയൊക്കെ അച്ഛനായി അഭിനയിക്കാന്‍ പറ്റുക എന്നാല്‍ ഒരു രസമാണ്. അപ്പോള്‍ നമുക്ക്, എടാ, ഇവിടെ വാടാ, കേറി പോടാ എന്നൊക്കെ പറയാമല്ലോ. അങ്ങനെ പറഞ്ഞാല്‍ അനുസരിക്കുകയും ചെയ്യും. അല്ലാത്തപ്പോള്‍ പറ്റില്ലല്ലോ. അങ്ങനെ അല്ല എങ്കിലും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും എല്ലാം അച്ഛനായി അഭിനയിക്കുക എന്നാല്‍ ശരിക്കും ഒരു ചലഞ്ച് തന്നെയാണ്

ഇപ്പോള്‍ മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നടന്മാരുടെയും അച്ഛനായി ഞാന്‍ അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ അങ്ങനെ എല്ലാവരുടെയും. സുരേഷ് ഗോപിയുടെ അമ്മായി അച്ഛനായിട്ടാണ് അഭിനയിച്ചത്. ഇന്ദ്രജിത്തിന്റെ അച്ഛനായി മാത്രം ഇതുവരെ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. അച്ഛനായി അഭിനയിച്ചപ്പോള്‍ മക്കളായി അഭിനയിച്ച എല്ലാ നടന്മാരെയും എനിക്ക് ഇഷ്ടമാണ്. എല്ലാം വികൃതികളാണ്. രാജമാണിക്യം, ആനന്ദഭൈരവി, ക്രിസ്റ്റിയന്‍ ബ്രദേഴ്സ്, സൂര്യന്‍, മൈ ബോസ് തുടങ്ങിയ സിനിമകളിലെ അച്ഛന്‍ വേഷം എനിക്ക് ഭയങ്കര ഇഷ്ടമാണ്.

 

shortlink

Related Articles

Post Your Comments


Back to top button