തന്റെ ആദ്യ സിനിമയായ നന്ദനത്തിലേത് പോലെ ഗുരുവായൂരപ്പനെ കണ്ടത് പോലൊരു അനുഭവമുണ്ടായി എന്ന് നവ്യ നായർ. ദീപാരാധന കഴിഞ്ഞ് കാണാന്‍ പോകുന്ന സമയത്ത് കാണുന്ന വേഷത്തിലുള്ള കൃഷ്ണന്‍ തന്റെ കൂടെ നില്‍ക്കുന്നതായും, തന്റെ കൂടെ ഡാന്‍സ് കളിക്കുന്നതായും തോന്നിയെന്ന് ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നവ്യ പറഞ്ഞത്.
നവ്യയുടെ വാക്കുകൾ :
ഒരിക്കല്‍ ഗുരുവായൂര്‍ അമ്പലത്തില്‍ ഡാന്‍സ് ചെയ്യാന്‍ പോയിരുന്നു. അന്ന് ചില സംഭവങ്ങള്‍ കാരണം ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു. കല്യാണത്തിന് മുമ്പായിരുന്നു. അന്നവിടെ ലളിതാന്റി വന്നിരുന്നു. മേക്കപ്പ് ഇടുമ്പോഴൊക്കെ ഞാന്‍ കരയുകയായിരുന്നു. ലളിതാന്റി വന്ന് എന്നെ ആശ്വസിപ്പിക്കുകയൊക്കെ ചെയ്തു. പരിപാടി കാണാനും അവരുണ്ടായിരുന്നു. അങ്ങനെ വളരെ വിഷമത്തോടെയാണ് അന്ന് സ്‌റ്റേജില്‍ കയറുന്നത്. ആദ്യത്തെ ഐറ്റം കളിച്ചതൊന്നും മൂഡില്ലാതെയാണ്. രണ്ടാമത്തെ ഐറ്റം ആയപ്പോഴേക്കും എനിക്ക് കരച്ചില്‍ വരികയാണ്. കുറച്ച് ചെന്നപ്പോള്‍ ഞാന്‍ മാഷിന്റെ അടുത്ത് എനിക്ക് വയ്യ, പിള്ളേര് കളിച്ച ശേഷം യെന്ന തവം കളിച്ച് ഞാന്‍ നിര്‍ത്താം എന്ന് പറഞ്ഞു. മിക്കവാറും അമ്പലത്തില്‍ പോകുന്ന ആളായിരുന്നു അന്ന് ഞാന്‍. അങ്ങനെ യെന്ന തവം കളിച്ചു കൊണ്ടിരിക്കുമ്പോള്‍, എനിക്ക് എന്താ ഇങ്ങനെ സംഭവിച്ചത് ഭഗവാനേ എന്ന് പറഞ്ഞു കൊണ്ടാണ് കളിക്കുന്നത്. ആ പാട്ടും അത്തരത്തിലുള്ള ഒന്നായിരുന്നു.
കളിച്ച് കുറച്ച് കഴിഞ്ഞപ്പോഴേക്കും എനിക്ക് ഫീല്‍ ചെയ്യുകയാണ് എന്റെ കൂടെ ഒരു കുട്ടി കൃഷ്ണനും ഉണ്ടെന്നും. ദീപാരാധന കഴിഞ്ഞ് കാണാന്‍ പോകുന്ന സമയത്ത് കാണുന്ന വേഷത്തിലുള്ള കൃഷ്ണന്‍ എന്റെ കൂടെ നില്‍ക്കുന്നതായും എന്റെ കൂടെ ഡാന്‍സ് കളിക്കുന്നതായും എനിക്ക് തോന്നി. ഞാന്‍ കുറേ അധികം നേരെ ഡാന്‍സ് ചെയ്തു. തീര്‍ത്തും ഇംപ്രവൈസ് ചെയ്തതായിരുന്നു കളിച്ചത്. നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നില്ല. ഡാന്‍സ് കഴിഞ്ഞതും ഭയങ്കര കയ്യടിയായിരുന്നു. മാഷ് വന്ന് കെട്ടിപ്പിടിച്ചു. പിന്നിലേക്ക് വന്നപ്പോള്‍ ഒരുപാട് പേര് വന്ന് എന്നെ കെട്ടിപിടിക്കുകയും കരയുകയും ചെയ്തു. എനിക്ക് എന്താണ് ചുറ്റും നടക്കുന്നതെന്ന് മനസിലായില്ല, ഞാനൊരു ട്രാന്‍സ് മൂഡിലായിരുന്നു. പക്ഷെ അതിന് ശേഷം ആ പ്രശ്‌നം എന്റെ ജീവിതത്തില്‍ നിന്നും പോയി. അന്ന് ഞാന്‍ കരഞ്ഞ വിഷയം പിന്നീടുണ്ടായിട്ടില്ല. ഭഗവാനെ നേരിട്ട് കണ്ടത് പോലെ തോന്നിയൊരു സംഭവമാണത്.
Post Your Comments