
17 കോടി മുതല്‍ മുടക്കില്‍ വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിലൊരുങ്ങിയ കശ്മീര്‍ ഫയൽസ് റിലീസ് ചെയ്ത് 14 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 207 കോടിയോളമാണ് ബോക്സ് ഓഫീസ് നേട്ടം. ട്രെയ്ഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്ത് വിട്ടത്. മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി, ദര്ശന് കുമാര്‍, ചിന്മയി മണ്ഡേദ്കര്‍, പ്രകാശ് ബല്‍വാടി തുടങ്ങിയവർ വേഷമിട്ടിരിക്കുന്ന ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ഇതും സിനിമയുടെ വിജയത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ പ്രൊപ്പഗാണ്ട ചിത്രമാണിതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ സംഘടനകള്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ ആരുടെയും ചൊല്‍പ്പടിയ്ക്ക് നില്ക്കുന്ന വ്യക്തിയല്ലെന്നും സിനിമയിലൂടെ സത്യങ്ങള്‍ മാത്രമാണ് പുറത്തു കൊണ്ടുവന്നതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. തേജ് നാരായണന് അഗര്‍വാള്‍, അഭിഷേക് അഗര്‍വാള്‍, പല്ലവി ജോഷി, വിവേക് അഗ്നിഹോത്രി എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Post Your Comments