InterviewsLatest NewsNEWS

ആദ്യത്തെ പ്രണയം പതിനേഴ് വയസ്സിൽ, പക്ഷെ ഇതുവരെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല: ഗായത്രി സുരേഷ്

തന്റെ ആദ്യത്തെ പ്രണയം പതിനേഴ് വയസ്സിലായിരുന്നുവെന്നും, അത് മാത്രമാണ് നാല് വര്‍ഷം വരെ പോയത് എന്നും നടി ഗായത്രി സുരേഷ്. പിന്നീടുള്ള പ്രണയ ബന്ധങ്ങള്‍ അത്ര നീണ്ടു പോകാത്തതിനാൽ ഇതുവരെ തനിയ്ക്ക് വാലന്റൈന്‍സ് ഡേ സെലിബ്രേറ്റ് ചെയ്യാന്‍ അവസരം ഉണ്ടായിട്ടില്ലെന്നാണ് ബിഹൈൻഡ് വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ താരം വ്യക്തമാക്കുന്നത്. എവിടെ പോയാലും ആളുകൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്നും, ചില സമയത്ത് സെലിബ്രിറ്റി ടാഗ് വേണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

നടിയുടെ വാക്കുകള്‍:

എല്ലാ സെലിബ്രിറ്റികളും വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. എവിടെ പോയാലും അവരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കുന്നത് ഒക്കെ വലിയ ബുദ്ധിമുട്ടാണ്. എന്നെ അലട്ടുന്നത് ട്രോളുകള്‍ ആണെങ്കില്‍ മറ്റ് പലരെയും പല പ്രശ്‌നങ്ങളുമാണ് വേട്ടയാടുന്നത്. അപ്പോള്‍ എനിക്ക് തോന്നും, ‘ഹൊ സെലിബ്രിറ്റി ആവണ്ടായിരുന്നു എന്ന്’.

ഇതുവരെ തനിയ്ക്ക് വാലന്റൈന്‍സ് ഡേ സെലിബ്രേറ്റ് ചെയ്യാന്‍ അവസരം ഉണ്ടായിട്ടില്ല. എന്റെ ആദ്യത്തെ പ്രണയം പതിനേഴ് വയസ്സിലായിരുന്നു. അത് മാത്രമാണ് നാല് വര്‍ഷം വരെ പോയത്. പക്ഷെ അപ്പോള്‍ വാലന്റൈന്‍സ് ഡേ ആഘോഷിച്ചോ എന്നൊന്നും ഓര്‍മയില്ല. പിന്നീടുള്ള പ്രണയ ബന്ധങ്ങള്‍ അത്ര നീണ്ടു പോയിട്ടില്ല. വാലന്റൈന്‍സ് ഡേ ആകമ്പോഴേക്കും ഞാന്‍ ബ്രേക്കപ്പ് ആയിട്ടുണ്ടാവും.

shortlink

Related Articles

Post Your Comments


Back to top button