ആര്‍ക്കും നമ്മളെ ഇഷ്ടമല്ലാത്തത് ഒരു കംഫര്‍ട്ട് സോണാണെന്നും, അപ്പോള്‍ നമുക്ക് ഇഷ്ടമുള്ളത് പറയുകയും ചെയ്യുകയുമാവാം എന്ന് നടി ഗായത്രി സുരേഷ്. ആളുകള്‍ തന്നെ ഇഷ്ടപ്പെടുമ്പോള്‍, തനിക്കത് തിരിച്ച് നല്‍കാന്‍ തോന്നും. അതിന് വേണ്ടി സ്‌ട്രെസൊക്കെ എടുക്കുന്നതിലും ഭേദം ആര്‍ക്കുമിഷ്ടമില്ലാതെ ഇരിക്കുന്നതാണ് എന്നാണ് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിൽ ഗായത്രി പറയുന്നത്.
ഗായത്രിയുടെ വാക്കുകൾ :
ഒരു കണക്കിന് ആര്‍ക്കും നമ്മളെ ഇഷ്ടമല്ലാത്തത് ഒരു കംഫര്‍ട്ട് സോണാണ്. എന്തായാലും ആള്‍ക്കാര്‍ക്ക് നമ്മളെ ഇഷ്ടമല്ല, അപ്പോള്‍ നമുക്ക് ഇഷ്ടമുള്ളത് ചെയ്യാം, ഇഷ്ടമുള്ളത് പറയാം, എന്ന് വിചാരിച്ച് തോന്നിവാസം ചെയ്ത് നടക്കുക എന്നല്ല. എന്റെ ഒരു പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ ആളുകള്‍ എന്നെ ഇഷ്ടപ്പെടുമ്പോള്‍, എനിക്കത് തിരിച്ച് നല്‍കാന്‍ തോന്നും. അതിന് വേണ്ടി സ്‌ട്രെസൊക്കെ എടുക്കുന്നതിലും ഭേദം ആര്‍ക്കുമിഷ്ടമില്ലാതെ ഇരിക്കുന്നതാണ്.
കുറേ ടീംസ് തന്നോട് കോംപ്രമൈസിന് തയ്യാറാണോ അഡ്ജസ്റ്റമെന്റിന് തയ്യാറാണോ എന്ന് ചോദിച്ചിട്ടുണ്ട്. അതൊക്കെ തിരിച്ച് നമ്മളൊക്കെ എങ്ങനെ പ്രതികരിക്കുന്നു എന്നതിനനുസരിച്ചിരിക്കും. നമുക്ക് വേണമെങ്കില്‍ അതിനോട് ദേഷ്യപ്പെടാം. ആള്‍ക്കാര്‍ എന്തായാലും ഇതൊക്കെ ചോദിക്കും. ആരുമെന്തായാലും നമ്മളെ കേറി റേപ്പ് ചെയ്യാനോ അറ്റാക്ക് ചെയ്യാനോ ഒന്നും വരില്ല.
Post Your Comments