തന്നെ കുറിച്ച് ആര് എന്ത് പറഞ്ഞാലും താനതൊക്കെ തിരഞ്ഞു പിടിച്ച് വായിക്കാറുണ്ടെന്ന് ദുൽഖർ സൽമാൻ. കരിയറില്‍ തികച്ചും വ്യത്യസ്തമായ വേഷങ്ങള്‍ തെരഞ്ഞെടുത്ത് മുന്നോട്ടു പോകുകയാണ് താനെന്നും, അത്തരത്തില്‍ ഉള്ള തെരഞ്ഞെടുപ്പ് ബോധപൂര്‍വമാണെന്നും, വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോണ്‍ഷ്യസ് ആവാറുണ്ടെന്നും എഫ്.ടി.ക്യു വിത്ത് രേഖാ മേനോന്‍ എന്ന പരിപാടിയില്‍ സംസാരിക്കവെ താരം പറഞ്ഞു.
ദുൽഖറിന്റെ വാക്കുകൾ :
ആര് എന്നെ കുറിച്ച് എന്ത് പറഞ്ഞാലും ഞാന്‍ വായിക്കും. ഞാന്‍ അതൊക്കെ തിരഞ്ഞുപിടിച്ച് വായിക്കാറാണ്. അതെനിക്ക് ഇഷ്ടവുമാണ്. ഞാന്‍ സ്ഥിരം ഒരേ അഭിനയമാണ് അല്ലെങ്കില്‍ എപ്പോഴും ഒരേ പോലത്തെ റോളാണ്, ഒരേ പോലത്തെ സിനിമയാണ് എന്നൊക്കെ ചിലര്‍ പറയുന്നത് കേള്‍ക്കാറുണ്ട്.
നിനക്ക് അങ്ങനെത്തെ റോള്‍ ചെയ്യാന്‍ പറ്റില്ലെന്ന് ഒരാള്‍ പറയുകയാണെങ്കില്‍ നമ്മള്‍ അത് ചെയ്തു കാണിക്കാന്‍ നോക്കും. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ഞാന്‍ അന്വേഷിക്കും. പിന്നെ ഇടക്കൊക്കെ നമ്മള്‍ ഓഡിയന്‍സിനെ സര്‍പ്രൈസ് ചെയ്യിക്കണമല്ലോ.
റൊമാന്റിക് ഹീറോ ഫേസ് എനിക്ക് നേരത്തെ ഉണ്ട്. അതേസമയം 2014 ല്‍ ഇറങ്ങിയ ‘ഞാന്‍’ പോലുള്ള സിനിമയൊക്കെ എന്നെ സംബന്ധിച്ച് ചലഞ്ചിങ് ആയിരുന്നു. ഞാന്‍ ഇങ്ങനെ ചെയ്താല്‍ ഓഡിയന്‍സിന് ഇഷ്ടപ്പെടും, എന്നാല്‍ അത് നോക്കാം എന്ന് ചിന്തിക്കുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല അത് വളരെ എളുപ്പവുമാണ്.
Post Your Comments