മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഒരു പാവം സിനിമയാണെന്നും, വെറുതെ നിങ്ങളെന്തിനാണ് വിശകലനം ചെയ്യുന്നത് എന്നും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. എന്നാൽ, ഒരിക്കല്‍ കൂടി ആ സിനിമ കണ്ടാല്‍ തനിക്ക് സന്തോഷമാണെന്നും, എന്തായാലും കടോം പലിശേമാണെന്നുമാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്മെന്റിനോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞത്.
സംവിധായകന്റെ വാക്കുകൾ :
വെറുതെ നിങ്ങളെന്തിനാണ് വിശകലനം ചെയ്യുന്നത്. അതൊരു പാവം സിനിമയാണ്. കണ്ടിട്ട് രണ്ട് മൂന്ന് ദിവസം കഴിയുമ്പോള്‍ നിങ്ങള്‍ ആ സിനിമ മറന്നുകളഞ്ഞേക്ക്. വേണമെങ്കില്‍ ആ സിനിമയിലെ ഫൈറ്റ് ഇഷ്ടപ്പെട്ടു, ഫണ്‍ ഇഷ്ടപ്പെട്ടു, ലാല്‍ സാറിനെ ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞോ.
നിങ്ങള്‍ ഒരിക്കല്‍ കൂടി കാണ്. കണ്ട് കഴിഞ്ഞാല്‍ എനിക്ക് സന്തോഷമാണ്. എന്തായാലും കടോം പലിശേമാണ്. അപ്പോള്‍ നിങ്ങള്‍ റിപ്പീറ്റായി വന്ന് കാണ്. അത്രേയുള്ളൂ. അല്ലാതെ ഇത് കണ്ടിട്ട് എന്നാലിതിന്റെ പൊളിറ്റിക്കല്‍ കറക്ട്നെസിനെ പറ്റി എഴുതിയേക്കാം, അങ്ങനെ ചെയ്യണമായിരുന്നു ഇങ്ങനെ ചെയ്യണമായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ എനിക്കറിഞ്ഞുകൂടാ, അതിനെ വെറുതെ വിടുകയാണ് നല്ലതെന്ന് തോന്നുന്നു. നിങ്ങളെന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കും. കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ലാല്‍ സാറിന്റെ പ്രശസ്തമായ ഡയലോഗ് പോലെ കൊല്ലാതിരുന്നൂടെ.
Post Your Comments