ചെറിയ ചില വേഷങ്ങളിലൂടെ എത്തി ദേശീയ പുരസ്‌കാരമുള്‍പ്പെടെയുള്ള നേടാൻ സ്വന്തമാക്കിയ നടിയാണ് സുരഭി ലക്ഷ്മി. ജയരാജ് സംവിധാനം ചെയ്ത ബൈ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സുരഭി തുടര്‍ന്ന് 50 ലേറെ ചിത്രങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. അടുത്തിടെ ഇറങ്ങിയ കുറുപ്പ്, ആറാട്ട് തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പദ്മ എന്ന ചിത്രത്തിലെ ടൈറ്റില്‍ റോളിലാണ് സുരഭി ഇപ്പോൾ എത്തുന്നത്.
ഏത് ക്യാരക്ടര്‍ ഏല്‍പ്പിച്ചാലും വളരെ ഫ്‌ളക്‌സിബിള്‍ ആയിട്ട് അഭിനയിക്കുന്ന ഒരു നടിയാണ്, ഏത് ക്യാരക്ടറും അവരുടെ കയ്യില്‍ ഭദ്രമാണ് എന്ന് സംവിധായകര്‍ തന്നെക്കൊണ്ട് പറയുന്ന ഒരു സമയം തന്റെ സ്വപ്നമാണെന്നാണ് ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത്.
സുരഭി ലക്ഷ്മിയുടെ വാക്കുകൾ :
ഏത് ക്യാരക്ടര്‍ ഏല്‍പ്പിച്ചാലും വളരെ ഫ്‌ളക്‌സിബിള്‍ ആയിട്ട് അഭിനയിക്കുന്ന ഒരു നടിയാണ്, ഏത് ക്യാരക്ടറും അവരുടെ കയ്യില്‍ ഭദ്രമാണ് എന്ന് സംവിധായകര്‍ തന്നെക്കൊണ്ട് പറയുന്ന ഒരു സമയം തന്റെ സ്വപ്‌നമാണെന്നും സുരഭി പറഞ്ഞു. ചിലയാളുകള്‍ പറയാറുണ്ട് ഇവര്‍ കോഴിക്കോട് സ്ലാംഗ് മാത്രം ചെയ്യുന്ന ആളാണ് അവര്‍ക്ക് മാര്‍ക്കറ്റ് ഇല്ല എന്നൊക്കെ. ഇക്കാരണങ്ങള്‍ പറഞ്ഞ് ചിലര്‍ ഒഴിവാക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
ചില സിനിമ ചെയ്തു കഴിയുമ്പോള്‍ അതിന് എത്ര രൂപ കിട്ടിയെന്ന് ചിലര്‍ ചോദിക്കും. ആ ചോദ്യം എനിക്ക് ഇഷ്ടമല്ല. മറ്റൊന്ന് ഫേക്ക് ആയിട്ടുള്ള ആളുകളുമായി കമ്പനിയാകുന്നതാണ്. നമ്മള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത തിരിച്ചു കാണിക്കാത്ത ഒരുത്തന്‍മാരോടും ഒരുത്തികളോടും എനിക്ക് താത്പര്യമില്ല. എന്ത് ബന്ധം ആണെന്നുണ്ടെങ്കിലും അതിനെ ഏറ്റവും സത്യസന്ധമായിട്ട് അപ്രോച്ച് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.
ഇഷ്ടമില്ലെങ്കില്‍ തുറന്നുപറഞ്ഞോളൂ, എനിക്ക് നിങ്ങളോട് കൂട്ടുകൂടാന്‍ ഇഷ്ടമില്ല, സോറി എനിക്ക് താത്പര്യമില്ലാത്തതു കൊണ്ടാണ് വേറെ പ്രശ്‌നമൊന്നുമില്ലെന്ന് അവര്‍ പറഞ്ഞാല്‍ നമ്മള്‍ വളരെ സ്മൂത്താണ്. അവരോട് ഹായ് ഭായ് ചെയ്യാം. എന്നാല്‍ ഭയങ്കര ഫേക്ക് ആയിട്ടുള്ള ആളുകള്‍ ഉണ്ടാവും. അങ്ങനെയുള്ള ആളുകളെ കുറച്ചു കഴിഞ്ഞാല്‍ മനസിലാകും.
Post Your Comments