തിരുവനന്തപുരം: 26-ആമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിന് അതിഥിയായി നടി ഭാവന എത്തിയത് ദേശീയ മാധ്യമങ്ങൾ പോലും വാർത്തയാക്കിയിരുന്നു. അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ ഉയർന്നതിനു പിന്നാലെ, ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് താൻ തന്നെയാണ് ഭാവനയെ ക്ഷണിച്ചത് വ്യക്തമാക്കുകയും ചെയ്തു.
ഈ വിഷയത്തെ സംബന്ധിച്ച്, നടന് വിനായകന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധനേടിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, ദിലീപ് ജയിലിൽ കിടന്നപ്പോൾ രഞ്ജിത് കാണാൻ പോയിരുന്നു. ആ വാർത്തയുടെ ചിത്രമാണ് താരം പങ്കുവച്ചത്. മണിക്കൂറുകൾക്ക് പിന്നാലെ താരം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. കൊള്ളേണ്ടവര്‍ക്ക് കൊണ്ടു എന്നായിരുന്നു പോസ്റ്റ് ഒഴിവാക്കിയതിന് കാരണമായി വിനായകൻ പറഞ്ഞത്. ഈ വിഷയത്തിൽ മറുപടി നല്‍കുകയാണ് രഞ്ജിത്ത്.
read also: എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയാണ്: വിനായകനെതിരെ ലക്ഷ്മിപ്രിയ
‘ഇവന് ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ആദ്യം മനസിലാക്കിയാല്‍ നന്നായിരുന്നു. ഇവന് എന്നെ ഉദ്ദേശിച്ചാണെങ്കില്‍ വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല. അതിന് വിനായകന് കുറേയധികം ശ്രമിക്കേണ്ടി വരും. അതിനീ ജന്മം മതിയാകില്ലെന്നും’ രഞ്ജിത്ത് പ്രതികരിച്ചു.
Post Your Comments