തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമ ഏതാണെന്നും, തനിക്ക് സംവിധാനം ചെയ്യണമെന്ന് കണ്ടപ്പോള്‍ തോന്നിയ സിനിമയെക്കുറിച്ചും സംവിധായകന് രാജമൗലി. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ദൃശ്യം ബ്രില്ല്യന്റ് മൂവി ആണെന്നും അത് കണ്ടപ്പോള്‍ താന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ എന്ന് ആലോചിച്ചിട്ടുണ്ടെന്നുമാണ് രാജമൗലി പറയുന്നത്.
സംവിധായകന്റെ വാക്കുകൾ :
ഇഷ്ടപ്പെട്ട സിനിമകള്‍ ഒരുപാടുണ്ട്. ബെന്ഹര്, മായാബസാര്‍. ഒരുപാട് എണ്ണം മനസിലേക്ക് വരുന്നുണ്ട്. ദൃശ്യത്തിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും കണ്ടപ്പോള്‍, ഞാനായിരുന്നു അതിന്റെ ഡയറക്ടറെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമായി ആ സിനിമ. പ്രത്യേകിച്ചും അതിന്റെ എഴുത്ത് ശരിക്കും ബ്രില്ല്യന്റായിരുന്നു.
ഒന്നാം ഭാഗം തന്നെ ഗ്രേറ്റ് ആയിരുന്നു. രണ്ടാം ഭാഗം അതിനേക്കാള്‍ ത്രില്ലിങ്ങും. അത്തരത്തിലുള്ള ഒരു ഇന്റലിജന്‍സും ഇമോഷന്‍സും സിംപ്ലിസിറ്റിയും ആ സിനിമയില്‍ കണ്ടത് ഗ്രേറ്റ് ആയിരുന്നു.
Post Your Comments