‘ഭീഷ്മ കണ്ട് തന്നെ ആദ്യം വിളിച്ചത് ഈ യുവസംവിധായകൻ’: തിരക്കഥാകൃത്ത് ദേവദത്ത് ഷാജി

ഭീഷ്മ കണ്ട് തന്നെ ആദ്യം വിളിച്ച സെലിബ്രിറ്റി സംവിധായകൻ ബേസിൽ ആണെന്ന് തിരക്കഥാകൃത്ത് ദേവദത്ത് ഷാജി. ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദേവദത്തിന്റെ വാക്കുകൾ :

ഭീഷ്മ പര്‍വ്വം കണ്ടിട്ട് ആദ്യം വിളിച്ച സെലിബ്രിറ്റി ബേസിലേട്ടനാണ്. പടം കണ്ടിട്ട് ഹാപ്പിയാണെന്ന് പറഞ്ഞു. ബേസിലേട്ടനെ വര്‍ഷങ്ങളായി അറിയാം. ഞാന്‍ ഷോര്‍ട്ട് ഫിലിംസ് ചെയ്യുന്ന സമയത്ത് തന്നെ ബേസിലേട്ടനെ അറിയാം. ഷോര്‍ട്ട് ഫിലിംസ് ചെയ്ത ഇന്‍ഡസ്ട്രിയില്‍ വന്നയാളാണ് ബേസിലേട്ടന്‍. ഞാന്‍ ഷോര്‍ട്ട് ഫിലിം ചെയ്ത സമയത്ത് ബേസിലേട്ടന് അയച്ചുകൊടുക്കുമായിരുന്നു. അത് കണ്ടിട്ട് വെറുതെ തമ്പ്‌സ് അപ്പ് ഇടുക മാത്രമല്ല ബേസിലേട്ടന്‍ ചെയ്യുന്നത്. കൃത്യമായി അതിനൊരു റിവ്യൂ പറയും. ഇനിയൊരു സ്വതന്ത്രസംവിധായകനായി എന്റെ പേര് കാണാന്‍ എനിക്കും ആഗ്രഹമുണ്ട്.

ബിലാല്‍ തുടങ്ങാന്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ അമല്‍നീരദിനൊപ്പം ഡയറക്ഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ ചേരുന്നത്. എന്നാല്‍ ബിലാല്‍ തീരുമാനിച്ചപ്പോഴേക്കും ലോക്ക് ഡൗണ്‍ വന്നു. അങ്ങനെ അത് നിര്‍ത്തിവെച്ചു. ആ സമയത്താണ് ഭീഷ്മയെന്ന ആലോചന അമല്‍ സാര്‍ മുന്നോട്ടു വെച്ചത്. ഒരു വര്‍ഷം മുന്‍പേ ഭീഷ്മയുടെ കഥ അമല്‍ സാറിന്റെ മനസിലുണ്ടായിരുന്നു, മമ്മൂക്കയെ നായകനാക്കി തന്നെയായിരുന്നു അദ്ദേഹം അത് ആലോചിച്ചത്.

ബിലാല്‍ എന്തായാലും വരും. പക്ഷേ അത് എപ്പോള്‍ വരുമെന്നുള്ളത് അമല്‍ സാറിനും മമ്മൂട്ടി സാറിനും മാത്രമേ അറിയുകയുള്ളു. ഇപ്പോഴുള്ള കൊവിഡ് സാഹചര്യത്തില്‍ എങ്ങനെ അത് വര്‍ക്ക് ഔട്ട് ആക്കാന്‍ പറ്റും എന്നുള്ള കണ്‍ഫ്യൂഷന്‍ മാത്രം. അതല്ലാതെ ബിലാലിന് വേണ്ടി ഞങ്ങള്‍ എല്ലാത്തിനും സെറ്റായിരുന്നു.

Share
Leave a Comment