Latest NewsNEWS

‘ഇപ്പോൾ കിട്ടിയ വാർത്ത’: വീണ്ടും ഒരു സ്ത്രീ സംവിധായിക കൂടി

കഴിവുള്ള വനിത സംവിധായികമാർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു കൊണ്ടിരിക്കുകയാണ്. ഇതാ പുതിയൊരു വനിത സംവിധായിക കൂടി. തീമഴ തേൻ മഴ, സുന്ദരി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോ. മായയാണ് പുതിയതായി അരങ്ങേറ്റം കുറിച്ച വനിത സംവിധായിക. ഡോ. മായ സംവിധാനം ചെയ്യുന്ന ഇപ്പോൾ കിട്ടിയ വാർത്ത എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മന്നാറും പരിസരങ്ങളിലുമായി ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായി. വൈഗ ക്രിയേഷൻസിനു വേണ്ടി മനു ശങ്കർ, സുഷമ ഷാജി എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു.

മാന്നാർ പൊതൂർ ഗ്രാമത്തിലെ നീലഗിരി മഠത്തിൽ നടക്കുന്ന ഒരു കൊലപാതകവും, അതിനെ ചുറ്റിപ്പറ്റിയുള്ള പോലീസ് അന്വേഷണവും, തുടർന്നുണ്ടാവുന്ന ഞെട്ടിക്കുന്ന സംഭവ പരമ്പരകളുമാണ് ഈ ചിത്രത്തിലൂടെ ഡോ. മായ അവതരിപ്പിക്കുന്നത്. ‘ഒരു സംഭവ കഥ തന്നെയാണ് ഞാൻ സിനിമയാക്കുന്നത്. എനിക്ക് നേരിട്ടറിയാവുന്ന സംഭവങ്ങൾ. അത് ജനങ്ങൾക്ക് ഇഷ്ടമാവുന്ന രീതിയിൽ അവതരിപ്പിക്കുന്നു’- സംവിധായിക ഡോ. മായ പറയുന്നു.

പോലീസ് കമ്മീഷണർ ദേവനാരായണനായി മനു ശങ്കറും, സാഹിത്യകാരി വസുന്ധരാ ദേവിയായി വസുന്ധരാ ദേവിയും, വസുന്ധരാ ദേവിയുടെ മകൻ ഇന്ദ്രജിത്തായി ആൺവേഷത്തിൽ സംവിധായിക ഡോ. മായയും, പൊതൂർ ക്ഷേത്രത്തിലെ ദേവി ഭദ്രയായി ദേവി പൂരികയും, മഠത്തിൽ ശിവാനി തമ്പുരാട്ടിയായി ബറ്റി മോഹനും, ബ്രഹ്മദത്തനായി ഹരികൃഷ്ണൻ കോട്ടയവും വേഷമിടുന്നു. മലയാള സിനിമയിൽ ആദ്യമായി പരദേവതകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ആദ്യ ചിത്രമാണ് ഇത്. ഒരു നാടിൻ്റെ കഥ പ്രേക്ഷകരെ കൂടുതൽ ആകർഷിക്കാറുണ്ട്. ഇപ്പോൾ കിട്ടിയ വാർത്തയും പ്രേക്ഷകരെ ആകർഷിക്കും.

വൈഗ ക്രിയേഷൻസിൻ്റെ ബാനറിൽ മനു ശങ്കർ, സുഷമ ഷാജി എന്നിവർ നിർമ്മിക്കുന്ന ഇപ്പോൾ കിട്ടിയ വാർത്ത ഡോ. മായ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ – സുഷമ ഷാജി, ഡോ. മായ, ക്യാമറ – വിസോൾ, എഡിറ്റിംഗ് – ജിതിൻ, ഗാനരചന – സുരേന്ദ്രൻ അമ്പാടി, ഡോ. മായ, സംഗീതം – വേദവ്യാസൻ മാവേലിക്കര, ഡോ. മായ, ആലാപനം – ബിജു മാങ്കോട്, സ്വാതി വിജയൻ, ഡോ. മായ, ആർട്ട് – ബാലു ബാലകൃഷ്ണൻ, മേക്കപ്പ് – പട്ടണം ഷാ, അസോസിയേറ്റ് ഡയറക്‌ടർ – രാഹുൽ കൃഷ്ണ, ഷമീർ അമൽ, വസ്ത്രാലങ്കാരം – അഫ്സൽ ആലപ്പി , പ്രൊഡക്ഷൻ കൺട്രോളർ – ഹരിജഗതി, മാനേജർ – രാജേഷ് മാന്നാർ, അഡ്വ. ബി. റ്റിജുമോൻ, എം.പി. സുരേഷ്, സംഘട്ടനം – അഷ്റഫ് ഗുരുക്കൾ, കോറിയോഗ്രാഫി – കൊമ്പ് മുരുകൻ, പി.ആർ.ഒ – അയ്മനം സാജൻ.

മനു ശങ്കർ, വസുന്ധരാ ദേവി, ഡോ. മായ, ദേവി പൂരിക, നന്ദന, ഹരികൃഷ്ണൻ കോട്ടയം, ദിൽന, റിനു മലപ്പുറം, ഉദയൻ, ജയകുമാർ, അഡ്വ. ബി. റ്റിജുമോൻ മാവേലിക്കര, ജയിംസ് കിടങ്ങറ, പ്രകാശ്, കെ. പി. കണ്ണാടിശേരി, നിഹാകിക, ബാല സുരേഷ്, രാജേഷ് മാന്നാർ, സുരേഷ്, വൈഗ സന്തോഷ്, ബിനു മലപ്പുറം എന്നിവരോടൊപ്പം പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.

പി.ആർ.ഒ – അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button