കൊച്ചി: നവ്യ നായരും വിനായകനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഒരുത്തീ. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ നടന്‍മാരുടെ ഫാന്‍സിനെ വിമർശിച്ച വിനായകനെ പരിഹസിച്ച് സംവിധായകൻ ഒമർ ലുലു. മലയാള സിനിമയില്‍ ഫാൻസ് ഒരു സിനിമയും വിജയിപ്പിച്ചിട്ടില്ലെന്ന വിനായകന്റെ പ്രസ്താവനയോട് യോജിക്കുന്നുവെന്നും എന്നാൽ, അത് വിനായകന്റെ ഫാൻസിനെ കുറിച്ചുള്ള തന്റെ അഭിപ്രായമാണെന്നുമാണ് ഒമർ ലുലു പരിഹസിക്കുന്നത്.
‘വിനായകൻ പുള്ളീടെ ഫാൻസിനെ പറ്റി പറഞ്ഞതാ. അല്ലാതെ ലാലേട്ടൻ മമ്മുക്കാ ഫാൻസിനെ പറ്റിയോ മറ്റ് നടൻമാരുടെ ഫാൻസിനെ പറ്റിയോ അല്ല. വിനായകൻ നായകനായ ഒരു പടവും അദ്ദേഹത്തിന്റെ ഫാൻസ് വിജയിപ്പിച്ചിട്ടില്ല. പുള്ളി പറഞ്ഞത്തിനോട് 100% യോജിക്കുന്നു’, ഒമർ ലുലു ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:മീ റ്റുവിനെ അയാൾ ഭയപ്പെടുന്നുണ്ട് : അരുൺകുമാർ
അതേസമയം, ഫാൻസ് പൊട്ടന്മാർ ആണെന്നും ഇവർ വിചാരിച്ചാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നുമായിരുന്നു വിനായകൻ പറഞ്ഞത്. അടുത്തിടെ ഇറങ്ങിയ സൂപ്പർതാരത്തിന്റെ സിനിമയ്ക്ക് പോലും ഈ പറയുന്ന ഫാൻസ് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഫാന്‍സുകാരെന്ന മണ്ടന്മാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല. ഈ അടുത്തൊരു മഹാനടന്റെ പടം ഇറങ്ങി. അതുകഴിഞ്ഞു നാലര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു കമന്റ് കണ്ടു. ‘ഒന്നരക്കോടി’. പടം തുടങ്ങിയത് പന്ത്രണ്ടര മണിക്കാണ്. ഇന്റര്‍വെല്‍ ആയപ്പോള്‍ ഒന്നരയ്ക്ക് ആള്‍ക്കാര്‍ ഇറങ്ങി ഓടി എന്നാണ് ഈ പറയുന്നത്. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്. പിന്നീട് ഒരു പൊട്ടനും ഉണ്ടായില്ല ഈ പടം കാണാന്‍. പിന്നെ ഇവര്‍ വിചാരിച്ചാലൊന്നും ഒന്നും നടക്കില്ല. ഈ ഫാന്‍സ് വിചാരിച്ചത് കൊണ്ട് ഒരു സിനിമയും നന്നാകാനും പോകുന്നില്ല ചീത്തയാകാനും പോന്നില്ല. ഇതെല്ലാം വെറും ജോലിയില്ലാത്ത തെണ്ടികളാണ്. അത്രയേയുള്ളു’, വിനായകൻ പറഞ്ഞു.
Post Your Comments