GeneralLatest NewsMollywoodNEWS

ജോലി ചെയ്യാന്‍ വന്ന എന്നോട്, സെക്സ് ചെയ്യാന്‍ താല്പര്യമുണ്ടോയെന്ന് ചോദിച്ചാല്‍ പല്ലടിച്ചു താഴെയിടും: വൈറലായി കുറിപ്പ്

ആണുങ്ങള്‍ക്ക് കണ്‍സന്റ് എന്താണെന്ന് ഉരുട്ടി വായില്‍ തരണം എന്ന് കരുതുന്ന എല്ലാ ഊളകള്‍ക്കും കൂടി ചേര്‍ത്താണ് ഈ പോസ്റ്റ്

ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന മാധ്യമ സമ്മേളത്തിൽ, നടന്‍ വിനായകന്‍ മീ ടുവിനെക്കുറിച്ചു നടത്തിയ പ്രതികരണം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. വിനായകന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി പേര്‍ രംഗത്ത് എത്തി. ജോലി ചെയ്യാന്‍ വന്ന എന്നോട്, സെക്സ് ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ പല്ലടിച്ചു താഴെയിടുമെന്നു മാധ്യമ പ്രവര്‍ത്തകയായ കെ കെ ഷാഹിന. സമൂഹമാധ്യമത്തിലൂടെയാണ് ഷാഹിനയുടെ പ്രതികരണം.

‘ഞാന്‍ ഒരു ജേര്‍ണലിസ്റ്റ് ആണ്. ഒരു സ്ത്രീയുമാണ്. നിങ്ങളുടെ പ്രസ്സ് മീറ്റ് അറ്റന്‍ഡ് ചെയ്യാന്‍ വന്ന എന്നോട്, എന്റെ ജോലി ചെയ്യാന്‍ വന്ന എന്നോട്, സെക്സ് ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ പല്ലടിച്ചു താഴെയിടും. അതിന് പറ്റാത്ത ദൂരത്താണ് ഇരിക്കുന്നതെങ്കില്‍ നീയാരെടാ മൈരേ എന്ന് മൈക്കിലൂടെ ചോദിക്കും’- ഷാഹിന കുറിച്ചു. വിനായകന് മാത്രമല്ല, ഇത്തരത്തില്‍ ചിന്തിക്കുന്ന എല്ലാവര്‍ക്കും മറുപടിയുമായാണ് തന്റെ കുറിപ്പെന്ന് ഷാഹിന പറയുന്നു.

read also: വെറും 2300 കോടി മാത്രം, കേരളത്തിൽ കെ റെയലിന് ബദലായി കോവളം മുതൽ കാസർക്കോട് വരെ ജലപാത കൊണ്ടുവരണം: സന്തോഷ് പണ്ഡിറ്റ്

ഷാഹിനയുടെ കുറിപ്പ്

വിനായകന്മാരോട്, ഞാന്‍ ഒരു ജേര്‍ണലിസ്റ്റ് ആണ്. ഒരു സ്ത്രീയുമാണ്. നിങ്ങളുടെ പ്രസ് മീറ്റില്‍ ഞാന്‍ അടക്കമുള്ളവര്‍ വന്നിരിക്കുന്നത് ജോലി ചെയ്യാനാണ്. നിങ്ങളുടെ പ്രസ്സ് മീറ്റ് അറ്റന്‍ഡ് ചെയ്യാന്‍ വന്ന എന്നോട്, എന്റെ ജോലി ചെയ്യാന്‍ വന്ന എന്നോട്, സെക്സ് ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ പല്ലടിച്ചു താഴെയിടും. അത്രയേ ഉള്ളൂ. അതിന് പറ്റാത്ത ദൂരത്താണ് ഇരിക്കുന്നതെങ്കില്‍ നീയാരെടാ മൈരേ എന്ന് മൈക്കിലൂടെ ചോദിക്കും.

അന്നേരം, അയ്യോ ,ഞാന്‍ കണ്‍സന്റ് ചോദിച്ചതല്ലേ, അപ്പൊ എന്തിനാ എന്നെ തല്ലിയത്, തെറി പറഞ്ഞത് എന്ന ഡിബേറ്റ് പിന്നെ പൊലീസ് സ്റ്റേഷനില്‍ പോയി നടത്താം. ഇന്നലെ ആ അപമാനം നേരിട്ട എന്റെ സഹപ്രവര്‍ത്തകക്ക് വേണ്ടിയാണ് ഇത് പറയുന്നത്. അവര്‍ ആരാണെന്ന് എനിക്കറിയില്ല ആരായാലും അവര്‍ക്ക് അപ്പോള്‍ പറയാന്‍ പറ്റാതെ പോയത്,ദേ ഇപ്പൊ പറയുന്നു എന്ന് കൂട്ടിയാല്‍ മതി. ഫെമിനിസ്റ്റുകള്‍ ഒക്കത്തിരുത്തി, അമ്ബിളിമാമനെ കാട്ടി, ആണുങ്ങള്‍ക്ക് കണ്‍സന്റ് എന്താണെന്ന് ഉരുട്ടി വായില്‍ തരണം എന്ന് കരുതുന്ന എല്ലാ ഊളകള്‍ക്കും കൂടി ചേര്‍ത്താണ് ഈ പോസ്റ്റ്.

ഓരോരോ ലിംഗവിശപ്പുകള്‍ ! ! തലക്ക് വെളിവുള്ള ആണ്‍സുഹൃത്തുക്കളേ , നിങ്ങള്‍ അനുഭവിക്കുന്ന നാണക്കേട് ഓര്‍ത്ത് നിങ്ങളോട് എനിക്ക് പാവം തോന്നുന്നു .

shortlink

Related Articles

Post Your Comments


Back to top button