കൊച്ചി: സിനിമാ പ്രൊമോഷനിടെയുണ്ടായ നടൻ വിനായകന്റെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് നടി നവ്യ നായര്‍. മീ ടുമായി ബന്ധപ്പെട്ട വിനായകന്റെ പരാര്‍ശത്തിന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോള്‍ തനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്ന് നവ്യ മറുപടി പറഞ്ഞു. സംവിധായകന്‍ വികെ പ്രകാശിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നവ്യ വിശദീകരണം നൽകിയത്.
നവ്യ നായർ, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വികെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു വിനായകന്റെ വിവാദ പരാമർശം. മീ ടു എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ലെന്നും ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കുമെന്നും വിനായകൻ പറഞ്ഞു. അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നും വിനായകന്‍ വ്യക്തമാക്കി.
Post Your Comments