നീണ്ട കാലത്തെ ഇടവേളക്ക് ശേഷം ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയ നവ്യയെ അഭിനന്ദിച്ച് ഭാവന. ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിച്ചതെന്നും തിരിച്ച് വരവ് എന്ന് പറഞ്ഞാൽ ഇതാണെന്നും ഭാവന വ്യക്തമാക്കി. വി.കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയെ കുറിച്ചുള്ള അഭിപ്രായം പറയുന്നതിനിടെയാണ് ഭാവന, നവ്യയെ അഭിനന്ദിച്ചത്.
‘ഇന്നലെ രാത്രി ‘ഒരുത്തീ’ കണ്ടു. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. വളരെ ത്രില്ലടിച്ചാണ് ചിത്രത്തിന്റെ അവസാനം വരെയും കണ്ടിരുന്നത്. നവ്യയെ 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞു. എന്തൊരു തിരിച്ചു വരവാണ് നവ്യ. മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് നീയെന്നതില്‍ ഒരു തര്‍ക്കവുമില്ല. നവ്യ എങ്ങനെ രാധാമണിയെ അവതരിപ്പിച്ചു എന്നതാണ് സിനിമയുടെ പ്രത്യേകത. വിനായകന്‍, സൈജു കുറുപ്പ്, ആദിത്യ എന്നിവരുടെ പ്രകടനങ്ങളേയും അഭിനന്ദിക്കാതെ വയ്യ. സംവിധായകന്‍ വികെ പ്രകാശിനും അഭിനന്ദനം അറിയിക്കുന്നു. സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. ഇത് തീര്‍ച്ചയായും കാണേണ്ട സിനിമയാണ്. എല്ലാവരും അടുത്തുള്ള തീയേറ്ററുകളില്‍ പോയി കാണണം’, ഭാവന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. ഭാവനയ്ക്ക് നന്ദി അറിയിച്ച് നവ്യയും രംഗത്ത് വന്നു.
അതേസമയം, ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച്, വി.കെ. പ്രകാശ് സംവിധാനവും എസ്. സുരേഷ് ബാബു രചനയും നിര്‍വഹിച്ച ‘ഒരുത്തീ’ ഒരു കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും കഥയാണ് പറയുന്നത്. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
Post Your Comments