CinemaGeneralLatest NewsMollywoodNEWS

വിനായകനെ നോക്കി ഇളിച്ചോണ്ടിരുന്നവർക്ക് നല്ല നമസ്കാരം, നവ്യയ്ക്കും അത് ‘ക്ഷ’ പിടിച്ചു: സന്ദീപ് വാചസ്പതി

കൊച്ചി: ‘ഒരുത്തീ’ സിനിമയുടെ ഭാഗമായി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വെച്ച് ‘മീ ടൂ’ ആരോപണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നടൻ വിനായകൻ നൽകിയ മറുപടി വിവാദമാകുന്നു. വിനായകന്റെ പ്രസ്താവനയെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി രംഗത്ത്. വാർത്താ സമ്മേളനം കവർ ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവർത്തകയോട് ലൈംഗിക ബന്ധത്തിന് താത്പര്യം ഉണ്ടോ എന്ന് സോദാഹരണ പ്രഭാഷണത്തിലൂടെ ചോദിച്ച വിനായകനെ നോക്കി ഇളിച്ചോണ്ടിരുന്ന കൊച്ചിയിലെ മാധ്യമ പ്രവർത്തകർക്ക് നല്ല നമസ്കാരമെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു സന്ദീപിന്റെ പ്രതികരണം.

‘വാർത്താ സമ്മേളനം കവർ ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവർത്തകയോട് ലൈംഗിക ബന്ധത്തിന് താത്പര്യം ഉണ്ടോ എന്ന് സോദാഹരണ പ്രഭാഷണത്തിലൂടെ ചോദിച്ച നടൻ വിനായകനെ നോക്കി ഇളിച്ചോണ്ടിരുന്ന കൊച്ചിയിലെ മാധ്യമ പ്രവർത്തകർക്ക് നല്ല നമസ്കാരം. ആത്മാഭിമാനം എന്നത് നാട്ടുകാർക്ക് മാത്രം വേണ്ട ഒരു ഗുണമല്ലെന്ന് അറിയുന്ന ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി. ‘കുല സ്ത്രീ’ അല്ലാത്തത് കൊണ്ടാകും ഒപ്പമിരുന്ന നവ്യാ നായർക്കും അത് ക്ഷ പിടിച്ചു. ‘തീ’ ഉണ്ടാകേണ്ടത് സിനിമാ പേരിൽ മാത്രമല്ല എന്ന് ശ്രീമതി നവ്യാ നായരെ ഓർമ്മിപ്പിക്കട്ടെ. ‘ഒരുത്തി’യുടെ സംവിധായകൻ വി കെ പ്രകാശിന്റെ പെർഫോമൻസ് കലക്കി,കിടുക്കി, തിമിർത്തു. വിനായകന് കിട്ടിയ പ്രോത്സാഹനം കണ്ടപ്പോൾ ഒരു കാര്യം മനസിലായി. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ‘ഭദ്രമായ’ കൈകളിൽ തന്നെ ആണ്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടാത്തതിന്റെ കാരണവും ഇതോടെ പിടികിട്ടി. എജ്ജാതി പൊളിറ്റിക്കൽ കറക്റ്റനസ്’, സന്ദീപ് കുറിച്ചു.

Also Read:നവ്യയുമായി സംസാരിക്കാൻ അല്ലല്ലോ ഞാൻ ലൊക്കേഷനിൽ വരുന്നത്, അഭിനയിക്കാൻ അല്ലേ: വിനായകൻ

അതേസമയം, മീ ടൂ എന്താണെന്ന് അറിയില്ലെന്നായിരുന്നു വിനായകൻ പറഞ്ഞത്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ അക്കാര്യം അവരോട് നേരിട്ട് ചോദിക്കുന്ന ആളാണ് താനെന്ന് വിനായകൻ പറഞ്ഞു. ഇത്തരത്തിൽ ചോദിച്ചിട്ടുള്ള ഇടപെടലിനെയാണ് ‘മീ ടൂ’ എന്ന് വിളിക്കുന്നതെങ്കിൽ, അത് താൻ ഇനിയും ചെയ്യുമെന്നും താരം പറഞ്ഞു. ‘എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ – വിനായകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button