കൊച്ചി: മീ ടൂ വെളിപ്പെടുത്തലുകൾ ചർച്ചയായ സമയത്ത് നടൻ വിനായകന് നേരെയും ചില ആരോപണങ്ങൾ ഉയർന്നിരുന്നു. തനിക്കെതിരെ ഉയർന്ന മീ ടൂ ആരോപണത്തിൽ ഒടുവിൽ, കൃത്യമായ മറുപടി നൽകുകയാണ് താരം. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ അക്കാര്യം അവരോട് നേരിട്ട് ചോദിക്കുന്ന ആളാണ് താനെന്ന് വിനായകൻ പറയുന്നു. ഇത്തരത്തിൽ അനുവാദം ചോദിച്ചിട്ടുള്ള ഇടപെടലിനെയാണ് ‘മീ ടൂ’ എന്ന് വിളിക്കുന്നതെങ്കിൽ, അത് താൻ ഇനിയും ചെയ്യുമെന്നും താരം പറഞ്ഞു. വി.കെ പ്രകാശ് സംവിധാനം ചെയ്ത്, നവ്യ നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഒരുത്തീ’ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിനായകൻ.
മീ ടൂ എന്ന വാക്കിന്റെ അർത്ഥം തനിക്ക് അറിയില്ലെന്നും താരം പറയുന്നു. ‘എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ – വിനായകൻ പറഞ്ഞു.
Also Read:ഇനി ഒരു കല്യാണമേ വേണ്ടാന്നു അമ്പിളി, എല്ലാ ആണുങ്ങളും അങ്ങനെയല്ലെന്ന് താൻ പറഞ്ഞു: ജീജ
താൻ പങ്കുവെയ്ക്കുന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റുകളേക്കുറിച്ചും വിനായകൻ വിശദീകരിച്ചു. മാന്യന്മാരെന്ന് നടിക്കുന്നവരെ താൻ എന്നും വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പേരിൽ തന്റെ സിനിമാ ജീവിതത്തിന് യാതൊന്നും തന്നെ സംഭവിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ‘ഈ ലോകത്ത് മാന്യൻ എന്ന് പറയുന്ന അമാന്യനെ ഞാൻ ചീത്ത പറയും. മാന്യൻ എന്ന് പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാൻ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും എന്റെ സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നതിന്റെ ഉദാഹരണമാണ് ഒരുത്തീ, പട എന്നീ സിനിമകൾ. കോവിഡിന്റെ മരുന്ന് ഏറ്റവും ഡേര്‍ട്ട് ആയ വിനായകൻ ആണ് ഉണ്ടാക്കുന്നത് എങ്കിൽ എല്ലാവരും എന്റെ അടുത്ത് വരും. എന്റെ പേർസണൽ ലൈഫിന് യാതൊരു പ്രസക്തിയുമില്ല. ഇതാണ് റിയാലിറ്റി. ഐ ആം എ ഡേര്‍ട്ട്. ഞാൻ അതിൽ തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങൾ പറയുന്നതാണ്. എനിക്ക് അങ്ങനെയല്ല. ഐ ആം നോട്ട് എ ഡേർട്ട്. ഞാൻ ഭയങ്കരനാണ്’, വിനായകൻ കൂട്ടിച്ചേർത്തു.
Post Your Comments