കൊച്ചി: ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറലായ ആളാണ് സന്തോഷ് വർക്കി. മോഹൻലാലിന്റെ കട്ട ആരാധകനായ വർക്കിക്ക്, നിത്യ മേനോനെ വിവാഹം ചെയ്യാനായിരുന്നു താൽപ്പര്യം. മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ് എന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുമെന്നും വർക്കി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, തന്റെ പ്രണയം നഷ്ടപ്പെടുത്തിയതിൽ നിത്യ മേനോൻ ഒരിക്കൽ ദുഃഖിക്കുമെന്ന് പറയുകയാണ് സന്തോഷ്.
‘എന്റെ പുറകെ വന്നാലും നിത്യ മേനോനെ വിവാഹം കഴിക്കില്ല എന്ന് ഞാൻ തീരുമാനിച്ചു. അവൾ ഒരു നല്ല മനുഷ്യനായിരുന്നെങ്കിൽ ഒരു ഫോൺ കോൺടാക്ട് എങ്കിലും തരുമായിരുന്നു. എന്റെ എത്ര സമയമാണ് പോയത്. നിത്യയെ പോലെ ഹൃദയശൂന്യയായ ഒരു പെൺകുട്ടിയെ എനിക്ക് വിവാഹം കഴിക്കണ്ട. എന്റെ സമയവും എനർജിയും ഞാൻ വെറുതെ കളഞ്ഞു. ചതികൾ നടക്കുന്ന മേഖലയാണ് സിനിമ. എന്റെ ആത്മാർത്ഥമായ സ്നേഹത്തെക്കുറിച്ച് ഓർത്ത് നിത്യ ഒരിക്കൽ പശ്ചാത്തപിക്കും. അവൾ എന്നെ അർഹിക്കുന്നില്ല’, സന്തോഷ് വർക്കി ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:നവ്യയുമായി സംസാരിക്കാൻ അല്ലല്ലോ ഞാൻ ലൊക്കേഷനിൽ വരുന്നത്, അഭിനയിക്കാൻ അല്ലേ: വിനായകൻ
നേരത്തേ, നിത്യ മേനോനെ കാണാൻ ബംഗളൂരുവിലെ വീട്ടിൽ ചെന്നപ്പോഴുണ്ടായ അനുഭവം സന്തോഷ് പങ്കുവെച്ചിരുന്നു. നിത്യയെ കാണാൻ ഒരുപാട് ശ്രമിച്ചുവെന്നും ഒരിക്കൽ ബംഗളൂരുവിലെ വീട്ടിലേക്ക് നേരിട്ട് ചെന്നെന്നും സന്തോഷ് പറഞ്ഞു. നിത്യയുടെ വീട്ടുകാർ തനിക്കെതിരെ പോക്സോ ഫയൽ ചെയ്യാൻ ശ്രമിച്ചെന്നും ഇയാൾ പറയുന്നു. കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും താന്‍ നേരിട്ട് പറഞ്ഞുവെന്നും ഇക്കാര്യം നിത്യയുടെ മാതാപിതാക്കളോട് സംസാരിച്ചിരുന്നുവെന്നും ഇയാൾ പറയുന്നു.
Post Your Comments