കൊച്ചി: മലയാള സിനിമയില്‍ ഫാന്‍സിനെ നിരോധിക്കണമെന്ന് വിനായകന്. ഫാൻസ് പൊട്ടന്മാർ ആണെന്നും ഇവർ വിചാരിച്ചാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും വിനായകൻ വ്യക്തമാക്കി. സൂപ്പർതാരത്തിന്റെ സിനിമയ്ക്ക് പോലും ഈ പറയുന്ന ഫാൻസ് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വി.കെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ സിനിമയുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിനായകൻ.
ഫാന്‍സുകാര്‍ മണ്ടന്മാരാണെന്നും ഇവര്‍ വിചാരിച്ചാല്‍ മലയാള ചലചിത്ര മേഖലയില്‍ ഒരു സിനിമയും നന്നാകാനും ചീത്തയാകാനും പോകുന്നില്ലെന്നും വിനായകന് പറഞ്ഞു. ‘ഫാന്‍സുകാരെന്ന മണ്ടന്മാര് വിചാരിച്ചാല്‍ ഒന്നും നടക്കില്ല. ഈ അടുത്തൊരു മഹാനടന്റെ പടം ഇറങ്ങി. അതുകഴിഞ്ഞു നാലര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു കമന്റ് കണ്ടു. ‘ഒന്നരക്കോടി’. പടം തുടങ്ങിയത് പന്ത്രണ്ടര മണിക്കാണ്. ഇന്റര്‍വെല്‍ ആയപ്പോള്‍ ഒന്നരയ്ക്ക് ആള്ക്കാര് ഇറങ്ങി ഓടി എന്നാണ് ഈ പറയുന്നത്. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്. പിന്നീട് ഒരു പൊട്ടനും ഉണ്ടായില്ല ഈ പടം കാണാന്‍. പിന്നെ ഇവര്‍ വിചാരിച്ചാലൊന്നും ഒന്നും നടക്കില്ല. ഈ ഫാന്‍സ് വിചാരിച്ചത് കൊണ്ട് ഒരു സിനിമയും നന്നാകാനും പോകുന്നില്ല ചീത്തയാകാനും പോന്നില്ല. ഇതെല്ലാം വെറും ജോലിയില്ലാത്ത തെണ്ടികളാണ്. അത്രയേയുള്ളു’, വിനായകൻ പറഞ്ഞു.
Also Read:നയൻതാര യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നു, കാമുകനെയും താരത്തെയും അറസ്റ്റ് ചെയ്യണമെന്നു പരാതി
ഫാന്‍സ് ഷോ നിരോധിക്കണോ, എന്ന ചോദ്യത്തിന് ‘ഫാന്‍സിനെ തന്നെ നിരോധിക്കണം’ എന്നായിരുന്നു വിനായകന്റെ മറുപടി. ‘ആരാണ് ഈ ഫാന്‍സിനെ ചുമന്നുകൊണ്ടു നടക്കുന്നത്. ഈ ഞാനല്ലേ, എന്നെ നിങ്ങള്‍ നിരോധിക്കൂ. അപ്പോള്‍ പിന്നെ ഫാന്‍സ് ഉണ്ടാവില്ലല്ലോ’, വിനായകൻ പരിഹാസത്തോടെ പറഞ്ഞു.
അതേസമയം, വിജയകരമായി പ്രദർശനം തുടരുന്ന നവ്യാ നായരുടെ തിരിച്ചുവരവ് ചിത്രം ഒരുത്തീക്ക് രണ്ടാം ഭാഗമൊരുങ്ങുകയാണ്. ഒരുത്തീ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുത്തീയുടെ അതേ അണിയറപ്രവർത്തകർ തന്നെയാണ് ഒരുക്കുന്നത്. മാർച്ച് 18ന് തീയറ്ററുകളിൽ റിലീസ് ചെയ്ത ഒരുത്തീ സിനിമ മികച്ച പ്രേക്ഷക നിരൂപക പ്രശംസയും ഏറ്റുവാങ്ങി തീയറ്ററിൽ പ്രദർശനം തുടരുകയാണ്. അതിനിടെയാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.
Post Your Comments