കൊച്ചി: ഒരുത്തീ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ നടത്തിയ പരാമർശങ്ങൾക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. ഒരു മികച്ച സ്ത്രീ പക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും വിളിച്ച് പറഞ്ഞ വിനായകൻ അപമാനവും പരാജയവുമാണെന്ന് ശാരദക്കുട്ടി ചൂണ്ടിക്കാട്ടുന്നു. ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്കുന്നത് നല്ലതായിരിക്കുമെന്ന് ശാരദക്കുട്ടി വ്യക്തമാക്കി.
‘ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീ പക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും എന്നു വേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്. മഹാ പരാജയമാണ്. ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക് . അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം !! മഹാനാണക്കേട് ! കലാകാരനാണത്രേ’, ശാരദക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:നിത്യ മേനോൻ ദുഃഖിക്കും, ഇനി എന്റെ പിറകെ വന്നാലും ഞാൻ വിവാഹം കഴിക്കില്ല: ആറാട്ട് സന്തോഷ് വർക്കി
അതേസമയം, വിനായകന്റെ പരാമർശത്തിനെതിരെ നിരവധി പേർ ഇതിനോടകം രംഗത്ത് വന്നു. സിനിമയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു മീ ടൂവിനെ കുറിച്ചും സെക്‌സിനെ കുറിച്ചുമൊക്കെ വിനായകന്‍ പറഞ്ഞത്. തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. മീ ടൂ എന്നു പറയുന്നതിന്റെ ബേസിക് തോട്ട് എന്താണെന്നും, പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും വ്യാഖ്യാനമെന്താണെന്നും വിനായകന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.
Post Your Comments