വിനായകന്‍ ആ വേഷം ചെയ്യുന്നുണ്ടെങ്കില്‍ സിനിമ നിര്‍മ്മിക്കില്ല എന്ന് നിരവധി നിര്‍മ്മാതാക്കള്‍ പറഞ്ഞു: സുരേഷ് ബാബു

ഇടവേളയ്ക്ക് ശേഷമുള്ള നവ്യ നായർ ചിത്രം ‘ഒരുത്തീ’ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുമ്പോൾ, സിനിമയില്‍ നവ്യയോടൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായി വന്ന വിനായകനും കൈയടി നേടുകയാണ്. നവ്യ അവതരിപ്പിച്ച രാധാമണിയുടെ പ്രതിസന്ധിയില്‍ അവളോടൊപ്പം നില്‍ക്കുന്ന സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനാണ് വിനായകന്‍. സ്വാധീനവും പണവുമുള്ളവരുടെ ചതിയില്‍പ്പെടുന്ന രാധാമണി വീണ്ടും തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണം എന്നറിയാതെ നില്‍ക്കുമ്പോള്‍ അവര്‍ക്ക് വഴി തെളിക്കുന്നത് വിനായകന്‍ അവതരിപ്പിച്ച എസ്.ഐ ആന്റണിയാണ്.

ഇപ്പോഴിതാ, വിനായകന്‍ ആ വേഷം ചെയ്യുന്നുണ്ടെങ്കില്‍ സിനിമ നിര്‍മ്മിക്കില്ല എന്ന് നിരവധി നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുരേഷ് ബാബു ഡൂള്‍ന്യൂസിനു നല്‍കിയ അഭിമുഖത്തിൽ.

സുരേഷ് ബാബുവിന്റെ വാക്കുകൾ :

വിനായകന്റെ പൊലീസ് വേഷം പൃഥ്വിരാജിനെ പോലുള്ള മറ്റേതെങ്കിലും താരത്തിന് നല്‍കിയാല്‍ പ്രൊഡ്യൂസ് ചെയ്യാം എന്ന ഓഫര്‍ വന്നിരുന്നു. എന്നാല്‍ വിനായകന്‍ മാറണ്ട എന്ന് തീരുമാനിച്ചു. എല്ലാ അര്‍ത്ഥത്തിലും ആ ക്യാരക്ടര്‍ വിനായകനാണ് വേണ്ടത്. അങ്ങനെ അവസാനമാണ് നവ്യയുടെ സുഹൃത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി ചിത്രം നിര്‍മിക്കാന്‍ തയ്യാറാകുന്നത്. വിനായകനെ ഒറ്റയ്ക്ക് വെച്ച് സിനിമ നിര്‍മിക്കുമ്പോഴാണ് ഈ പ്രശ്നം വരുന്നത്.

Share
Leave a Comment