InterviewsLatest NewsNEWS

മമ്മൂക്ക എപ്പോഴും ഓണ്‍ ആയിട്ട് ഇരിക്കും, അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമ്പോള്‍ നമ്മള്‍ ഹാപ്പിയാകും: ഷൈന്‍ ടോം ചാക്കോ

അമല്‍ നീരദിന്റ മൂവിയില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന മാസ്സും സ്റ്റൈലും ഭീഷ്മയിലുണ്ടെന്നും നല്ല രസമായി കണ്ടിരിക്കാവുന്ന പടം തന്നെയാണ് ഭീഷ്മയെന്നും ഷൈന്‍ ടോം ചാക്കോ. വെയില്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ഭീഷ്മ സെറ്റിലെ മമ്മൂക്കയ്‌ക്കൊപ്പമുള്ള അനുഭവം ഷൈന്‍ ടോം ചാക്കോ പങ്കുവെക്കുന്നത്. മമ്മൂക്ക എപ്പോളും ഓൺ ആയിട്ടാണ് ഇരിക്കുന്നതെന്നും, അദ്ദേഹത്തിന്റെ കൂടെ നമ്മൾ ഹാപ്പിയാകും എന്നും ഷൈൻ കൂട്ടിച്ചേർത്തു.

ഷൈനിന്റെ വാക്കുകൾ :

അമല്‍ നീരദിന്റ മൂവിയില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന മാസ്സും സ്റ്റൈലും ഭീഷ്മയിലുണ്ട്. നല്ല രസമായി കണ്ടിരിക്കാവുന്ന പടം തന്നെയാണ് ഭീഷ്മ. പിന്നെ മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞാല്‍ അസിസ്റ്റന്റ് ഡയരക്ടറായി വര്‍ക്ക് ചെയ്യുന്ന സമയത്ത് കുറച്ച് പേടിയൊക്കെ ഉണ്ടായിരുന്നു. വെറുതെ ആളുകള്‍ ഉണ്ടാക്കിയെടുക്കുന്ന പേടിയാണ് അത്. എല്ലാവരേയും നമ്മള്‍ അങ്ങനെ എപ്പോഴും ചിരിച്ച് കാണില്ലല്ലോ അതുകൊണ്ടൊക്കെ ആയിരിക്കും.

ഒരു 20-22 വയസിലെ കാര്യമാണ് ഇത്. നമ്മളാണെങ്കില്‍ അത്തരത്തില്‍ സീരിയസായിട്ടുള്ള ആള്‍ക്കാരുമായി സംസാരിക്കില്ല. പക്ഷേ അടുത്തെത്തുമ്പോള്‍ പുള്ളിയുടെ അത്ര ഫണ്‍ ആയിട്ടുള്ള ആളുകളില്ല. ഫണ്‍ എന്ന് പറഞ്ഞാല്‍ ചളി കോമഡി അടിക്കുന്ന കാര്യമല്ല കേട്ടോ പറഞ്ഞത്. അദ്ദേഹം എപ്പോഴും ഓണ്‍ ആയിട്ട് ഇരിക്കും. അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമ്പോള്‍ നമ്മള്‍ ഹാപ്പിയാകും. പിന്നെ ഒരുപാട് കഥകളൊക്കെ പറഞ്ഞ് സംസാരിച്ച് ഇരിക്കാന്‍ പറ്റും, ഷൈന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button