തിരുവനന്തപുരം : ഇരുപതു വർഷങ്ങൾക്ക് മുൻപ് സത്യൻ അന്തിക്കാട് ഒരുക്കിയ ‘സന്ദേശം’ പങ്കുവയ്ക്കുന്ന രാഷ്ട്രീയം ഇപ്പോഴും സിനിമാ പ്രേമികൾ ചർച്ച ചെയ്യാറുണ്ട്. ചിത്രത്തിലെ അരാഷ്ട്രീയതയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, സ്വന്തം കുടുംബത്തെയോ ജീവിതത്തെയോ നോക്കാത്തവര്‍ രാഷ്ട്രീയത്തില്‍ വരുന്നതിനെയാണ് സന്ദേശം സിനിമ വിമര്‍ശിച്ചതെന്ന് സംവിധായകന് സത്യന് അന്തിക്കാട്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റുകളുമായി സംവദിക്കവെയാണ് സന്ദേശം എന്ന സിനിമയില്‍ അരാഷ്ട്രീയത ഇല്ലെന്ന് സംവിധായകൻ പറഞ്ഞത്.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ.. ‘രാഷ്ട്രീയത്തില്‍ നിന്ന് മുഖം തിരിച്ച് അവനവന്റെ കാര്യം നോക്കി പോ എന്ന സന്ദേശമാണ് സിനിമ മുന്നോട്ട് വെക്കുന്നത് എന്ന തരത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. സന്ദേശത്തില്‍ രാഷ്ട്രീയത്തിന്റെ വക്താക്കളായി കാണിക്കുന്ന ശ്രീനിവാസന്റെയും ജയറാമിന്റെയും കഥാപാത്രങ്ങള്‍ നല്ല രാഷ്ട്രീയക്കാരല്ല. തിലകന്റെ കഥാപാത്രം ചിത്രത്തിൽ പറയുന്നത് ഇങ്ങനെയാണ് രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകള്‍ ചെയ്യുമ്പോള്‍’.
‘സമരങ്ങളില്ലാത്ത സ്കൂളുകളിലാണ് സാധാരണയായി ഇപ്പോള്‍ ആളുകൾ കുട്ടികളെ ചേര്‍ക്കുന്നത്. ആ കുട്ടികള്‍ പത്താം ക്ലാസ് കഴിഞ്ഞ് യൂണിഫോമിട്ട് ഒരു പ്രത്യേക തരം ഉത്പന്നമായി വളര്‍ന്ന് വന്ന് ഡിഗ്രിയെടുത്ത്, ഐഎഎസ്സുകാരാകുന്നു, അല്ലെങ്കില്‍ ഡോക്ടര്‍മാരാവുന്നു. രാഷ്ട്രീയമുള്ളൊരു സാധാരണ സ്കൂളില്‍ കുട്ടികളെ ചേര്‍ത്താല്‍ അവര്‍ ബസിന് കല്ലെറിഞ്ഞും, സമരം ചെയ്തും, അവസാനം മന്ത്രിമാരായിട്ട് ഇവരെ ഭരിക്കുന്ന കാലത്തിലേക്കാണ് വരുന്നത്. അതുകൊണ്ട് നല്ല കുടുംബത്തില്‍ പിറന്ന, നല്ല ബുദ്ധിയുള്ള ചെറുപ്പക്കാര്‍ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം. എന്നാലേ രാഷ്ട്രീയത്തിനെ ശുദ്ധീകരിക്കാന്‍ കഴിയുള്ളു’- സത്യന് അന്തിക്കാട് പറഞ്ഞു.
Post Your Comments