തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയ്ക്കും കാമുകനും സംവിധായകനായ വിഘ്നേഷ് ശിവനും എതിരെ പരാതി. ഇവരുടെ നിര്‍മാണ കമ്പനിക്ക് ‘റൗഡി പിക്ചേഴ്സ്’ എന്ന് പേരിട്ടതിനെതിരെയാണ് പരാതി. കമ്പനിയുടെ പേര് റൗഡികളെയും റൗഡിത്തരങ്ങളും പ്രോത്സാഹിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ ഇരുവര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തു.
വിഘ്നേഷും നയന്‍താരയും ഒന്നിച്ച് ആരംഭിച്ച നിർമ്മാണ കമ്പനിയാണ് റൗഡി പിക്ചേഴ്സ്. ‘പെബിള്‍സ്'(2021) , ‘റോക്കി’ (2021) എന്നീ ചിത്രങ്ങള്‍ ഈ കമ്പനിയുടെ ബാനറിൽ നിര്‍മ്മിച്ചിട്ടുണ്ട്.
നിര്‍മാണക്കമ്പനിക്ക് റൗഡി പിക്ചേഴ്സ് എന്ന പേര് കൊടുത്തതിനു കാരണം നയന്‍താരയും വിജയ് സേതുപതിയും അഭിനയിച്ച്, വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ വിജയമാണ്. ഈ ചിത്രത്തിൻറെ ലൊക്കേഷനില്‍ വച്ചാണ് വിഘ്നേശ് ശിവനും നയന്‍താരയും പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതും. ദിവസങ്ങൾക്ക് മുൻപ് ഇരുവരും വിവാഹിതരായെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.
Post Your Comments