സ്വന്തമായി ഒന്നും ചെയ്യാന്‍ അറിയാത്ത, പൂര്‍ണമായും ഡിപ്പെന്റന്റ് ആയ ഒരാളായിട്ടാണ് താന്‍ വിവാഹജീവിതത്തിലേക്ക് കടന്നതെന്നും, അതിന് ശേഷമാണ് ലൈഫിനെ ഫേസ് ചെയ്യാന്‍ തുടങ്ങിയതെന്നും നടി നവ്യ നായർ. സിനിമയില്‍ നിന്നും മാറി നിന്ന പത്ത് വര്‍ഷമാണ് താന്‍ ജീവിതം നേരിട്ടറിഞ്ഞതെന്ന് പറയുകയാണ് താരം റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റര്‍ പരിപാടിയില്‍ സംസാരിക്കവെ.
നവ്യയുടെ വാക്കുകൾ :
ഈ കഴിഞ്ഞ പത്ത് വര്‍ഷം ആണ് ജീവിതം കൂടുതല്‍ നേരിട്ട് അറിഞ്ഞത്. അത്രയും കാലം അച്ഛനും അമ്മയും എന്റെ കൂടെ ഉണ്ട്. ഒരു സാധാരണ വ്യക്തിക്ക് അറിയുന്ന നിസാര കാര്യങ്ങള്‍ പോലും ചെയ്യാന്‍ അറിയാത്ത, ഇന്‍ഡിപെന്‍ഡന്റ് ആയി, പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത ഒരാളായിട്ടാണ് ഞാന്‍ വിവാഹം കഴിക്കുന്നത്. അതിന് ശേഷമാണ് ലൈഫിനെ ഞാന്‍ നേരിട്ട് ഫേസ് ചെയ്യാന്‍ തുടങ്ങിയത്.
ഒരു കടയില്‍ പോയി സാധനം വാങ്ങിക്കുക പോലുള്ള കാര്യങ്ങള്‍. ഇതൊക്കെ നിസാര കാര്യങ്ങളാണ്. പക്ഷേ ഞാന്‍ 15 വയസില്‍ സിനിമയില്‍ വന്ന ശേഷം നമ്മള് സ്വന്തമായി ഒന്നും ചെയ്യുന്നില്ല. അങ്ങനെ ടോട്ടലി ഡിപ്പന്റന്റ് ആയിട്ടുള്ള വ്യക്തിയായിട്ടാണ് ഞാന്‍ വിവാഹിതയാകുന്നത്. എന്നെ രാവിലെ ലൊക്കേഷനിലേക്ക് എത്തിക്കുക പോലും അച്ഛനും അമ്മയുമാണ്. അവര്‍ അവിടെ എന്നെ കൊണ്ടു നിര്‍ത്തിക്കഴിയുമ്പോള്‍ ഞാന്‍ അഭിനയം തുടങ്ങും. എല്ലാത്തിനും ഒരാള്‍ ഉള്ളപ്പോള്‍ നമ്മള് അങ്ങനെയല്ലേ. ഇപ്പോള്‍ ഭാര്യമാര്‍ എല്ലാം ചെയ്ത് കൊടുക്കുമ്പോള്‍ ഭര്ത്താക്കന്മാര് ഇരിക്കുന്ന പോലെ ഞാന്‍ സുഖമായി ഇരുന്നു.
Post Your Comments