InterviewsLatest NewsNEWS

താൻ സ്വയം പഠിക്കണമെന്നാണ് വാപ്പച്ചി ആഗ്രഹിക്കുന്നത്, അദ്ദേഹം എല്ലാം നിരീക്ഷിക്കുന്നുണ്ട്: ദുൽഖർ സൽമാൻ

തന്റെ സിനിമയിലുള്ള ചോയിസുകളിലോ, ഒരു പെര്‍ഫോമര്‍ എന്ന നിലയിലോ ഇടപെടാറില്ലെന്നും, താൻ സ്വയം പഠിക്കണമെന്നാണ് വാപ്പച്ചി ആഗ്രഹിക്കുന്നത് എന്നും ദുൽഖർ സൽമാൻ. മാതൃഭൂമി ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയുടെ കാര്യത്തില്‍ മമ്മൂക്ക ടിപ്പുകള്‍ തരാറില്ലെന്നും എന്നാല്‍ ഒരു പിതാവായി എപ്പോഴും കൂടെയുണ്ടാകാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നത്.

ദുൽഖറിന്റെ വാക്കുകൾ :

എനിക്ക് സിനിമയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഒരു ടിപ്പുകളും കിട്ടാറില്ല. ആ കാര്യങ്ങള്‍ നീ നിന്റേതായ രീതിയില്‍ തന്നെ കണ്ടെത്തുക, അതില്‍ നിന്നെ പഠിപ്പിക്കാനോ ഉപദേശിക്കാനോ എനിക്ക് താല്‍പ്പര്യമില്ല എന്നാണ് അദ്ദേഹം എന്നോട് പറയുന്നത്. എന്നാല്‍ അദ്ദേഹം എപ്പോഴും ഒരു പിതാവാണ്, ഒരിക്കലും ഒരു പിതാവ് എന്ന വേഷത്തില്‍ നിന്ന് അദ്ദേഹം വിട്ട് നില്‍ക്കില്ല. ഞാന്‍ വിഷമിക്കുകയോ അസ്വസ്ഥനാകുകയോ ചെയ്താല്‍, ആ സമയത്ത് വാപ്പച്ചി എപ്പോഴും എനിക്കൊപ്പമുണ്ട്. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല.

എനിക്ക് മോശം റിവ്യൂ വന്നാലോ, അല്ലെങ്കില്‍ എന്റെ സിനിമ പരാജയപ്പെട്ടാലോ ഒരു അച്ഛനെന്ന നിലയില്‍ അദ്ദേഹം എനിക്കൊപ്പമുണ്ടാവും, അതാണ് നമുക്ക് വേണ്ടത്. എന്റെ സിനിമയിലുള്ള ചോയിസുകളിലോ, ഒരു പെര്‍ഫോമര്‍ എന്ന നിലയിലോ അദ്ദേഹം ഇടപെടാറില്ല. ഞാന്‍ സ്വയം പഠിക്കണമെന്നാണ് വാപ്പച്ചി ആഗ്രഹിക്കുന്നത്. എന്നാല്‍ പോലും അദ്ദേഹം എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും എനിക്കറിയാം

 

shortlink

Related Articles

Post Your Comments


Back to top button