മോഹന്‍ലാലിന്റെ അടുത്ത് ഒന്നോ രണ്ടോ സ്‌ക്രിപ്റ്റുമായി ചെന്നെങ്കിലും അതൊന്നും വര്‍ക്ക് ഔട്ട് ആയില്ല: വി കെ പ്രകാശ്

അനൂപ് മേനോന്റെ തിരക്കഥയില്‍ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാനിരുന്നതാണെന്നും എന്നാല്‍ അത് നടന്നില്ലെന്നും സംവിധായകൻ വി കെ പ്രകാശ്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെ നായകന്മാരാക്കി നിരവധി സിനിമകള്‍ ചെയ്‌തെങ്കിലും മോഹന്‍ലാലുമൊത്ത് അദ്ദേഹം ഇതുവരെ സിനിമ ചെയ്തിട്ടില്ല. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് വെസ്റ്റേണ്‍ മ്യൂസിക് കമ്പോസറുടെ കഥ പറയുന്ന മനോഹരമായ ഒരു സിനിമ ആയിരുന്നു അതെന്ന് അദ്ദേഹം പറയുന്നത്.

സംവിധായകന്റെ വാക്കുകൾ :

മോഹന്‍ലാലിന്റെ അടുത്ത് ഒന്നോ രണ്ടോ സ്‌ക്രിപ്റ്റുമായി ഞാന്‍ ചെന്നിട്ടുണ്ട്. പക്ഷേ അതൊന്നും വര്‍ക്ക് ഔട്ട് ആയില്ല. അനൂപ് മേനോന്റെ ഇന്‍ട്രസ്റ്റിംഗായ ഒരു സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നു. ഒരു വെസ്റ്റേണ്‍ ക്ലാസിക്കല്‍ മ്യൂസിക്ക് കമ്പോസറുടെ കഥയായിരുന്നു. മൊസാര്‍ട്ടിന്റെ ഒരു ഇന്ത്യന്‍ രൂപം. മനോഹരമായ സ്‌ക്രിപ്റ്റായിരുന്നു അത്.

പക്ഷേ അത് വര്‍ക്ക് ഔട്ട് ആയില്ല. കാരണം, അപ്പോള്‍ ഷാജി സാര്‍ അതുപോലെയൊരു സബ്‌ജെക്ട് ചെയ്യാനിരിക്കുകയായിരുന്നു. അനൂപ് തന്നെ ചിലപ്പോള്‍ ആ സ്‌ക്രിപ്റ്റ് മറന്നിട്ടുണ്ടാവും. ഭാവിയില്‍ ഈ സിനിമ പ്രതീക്ഷിക്കാം എന്ന് പറയാന്‍ പറ്റില്ല. എല്ലാം ഓക്കെ ആവുകയാണെങ്കില്‍ ചിലപ്പോള്‍ സംഭവിച്ചേക്കാം.

Share
Leave a Comment