InterviewsLatest NewsNEWS

‘ഫൈറ്റ് ചെയ്താണ് കല്യാണം കഴിച്ചത്’: രണ്ട് മതവിഭാഗങ്ങളില്‍ നിന്നും പ്രണയിച്ച് വിവാഹം കഴിച്ച അനുഭവം വിവരിച്ച് ബീന ആന്റണി

അച്ഛന്‍ കുറച്ചൂടി തുറന്ന മനസുള്ള ആളാണ്, വീട്ടില്‍ നിന്നും കെട്ട് നിറച്ചിട്ട് വര്‍ഷങ്ങളോളം ശബരിമലയില്‍ പോയിട്ടുണ്ട്

നായരും ക്രിസ്ത്യനുമായിരുന്നു കൊണ്ട് തങ്ങളുടെ വിവാഹത്തിന് തറവാട്ടിലെ കാര്‍ന്നോന്മാര്‍ക്ക് വലിയ പ്രശ്‌നമായിരുന്നുവെന്നും, തങ്ങൾ ഫൈറ്റ് ചെയ്‌ത്‌ നിന്നതു കൊണ്ടാണ് വിവാഹം നടന്നതെന്നും ബീന ആന്റണി. രണ്ട് മതവിഭാഗങ്ങളില്‍ നിന്നും വന്ന് പ്രണയിച്ച് വിവാഹം കഴിച്ച് ഇപ്പോഴും സന്തുഷ്ടമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് മനോജ് കുമാറും ബീന ആന്റണിയും. ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തുന്ന ഷോ യില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ബീന തങ്ങളുടെ വിവാഹക്കാര്യം സംസാരിക്കുന്നത്.

ബീനയുടെ വാക്കുകൾ: 

‘ഞങ്ങളുടെ രണ്ട് പേരുടെയും കുടുംബം ഒരിക്കലും അടുക്കാന്‍ സാധ്യത ഇല്ലാത്തതാണ് കാരണം നായരും ക്രിസ്ത്യനുമാണ്. പക്ഷേ ഇരുകുടുംബങ്ങളും ഞങ്ങളുടെ വിവാഹത്തിന് വേണ്ടി നിന്നു. കാരണം ഞങ്ങളുടെ ഫൈറ്റ് അതുപോലെ ആയിരുന്നു. ലവ് ഫൈറ്റ് ആയിരുന്നു. തന്റെ വീട്ടില്‍ പിന്നെ വലിയ പ്രശ്നമില്ലായിരുന്നു. കാരണം അച്ഛന്‍ കുറച്ചൂടി തുറന്ന മനസുള്ള ആളാണ്. എന്റെ ഇഷ്ടമാണ് പുള്ളി നോക്കിയത്. എനിക്കിഷ്ടമുള്ള ആളാരാണോ അത് പറഞ്ഞാല്‍ മതിയെന്നാണ് പറഞ്ഞത്.

തന്റെ അമ്മയുടെ സഹോദരനും അതുപോലെ മറ്റൊരു മതത്തില്‍ നിന്നും വിവാഹം കഴിച്ചതാണ്. അദ്ദേഹത്തെ അമ്മയുടെ വീട്ടില്‍ കയറ്റില്ല. പക്ഷേ അച്ഛന്‍ ഞങ്ങളുടെ വീട്ടില്‍ കയറ്റി. ഏത് കാസ്റ്റ് ആണെങ്കിലും എന്റെ പിതാവിന് അതൊരു കുഴപ്പമല്ലായിരുന്നു. വീട്ടില്‍ നിന്നും കെട്ട് നിറച്ചിട്ട് വര്‍ഷങ്ങളോളം ശബരിമലയില്‍ പോയ ആളാണ് തന്റെ പിതാവ്. മൂന്ന് പെണ്‍കുട്ടികള്‍ അല്ലേ, ഒറ്റ ഒരാളെ പള്ളിയില്‍ വെച്ച് കെട്ടിച്ച് തരില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അത് കുഴപ്പമില്ലെന്ന തീരുമാനത്തിലായിരുന്നു അച്ഛന്‍. പറഞ്ഞ പോലെ താന്‍ മാത്രമേ അങ്ങനെ ആയുള്ളു. സഹോദരിമാര്‍ സാധാരണ പോലെയാണ് വിവാഹം കഴിച്ചത്.

 

 

shortlink

Related Articles

Post Your Comments


Back to top button