ആദ്യമായി തനിക്ക് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്ന സംഭവം വെളിപ്പെടുത്തി നടി നവ്യ നായർ. തന്റെ അച്ഛനെയും അമ്മയെയും പറഞ്ഞത് തനിക്ക് ഭയങ്കര വിഷമമുണ്ടാക്കിയെന്നും, താൻ നടത്തുന്ന ഓരോ പ്രതികരണങ്ങളും അവരെ പോലുള്ളവര്‍ക്ക് വീണ്ടും ആഘോഷമാവുമെന്നും പറയുകയാണ് താരം കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ .
നവ്യയുടെ വാക്കുകൾ :
സോഷ്യല്‍ മീഡിയ എന്നത് എനിക്ക് ജോലി ചെയ്യാനുള്ള ഒരു ഇടമായിയാണ് കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ല യഥാര്‍തത്തിലുള്ള ഞാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആളുകള്‍ എന്നെ അഭിനന്ദിച്ച് എഴുതും. അപ്പോള്‍ അത് വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. എനിക്ക് കമന്റുകള്‍ തുറക്കാന്‍ പോലും അറിയില്ലായിരുന്നു. അത് പഠിച്ചതിന് ശേഷം കമന്റുകള്‍ വായിച്ചിട്ട് മലയാളികള്‍ എന്നെ ഇത്രയും സ്നേഹിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞ് സന്തോഷിച്ച ഒരു കാലമുണ്ടായിരുന്നു.
ആദ്യമായാണ് എനിക്ക് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നത്. അതുകൊണ്ട് കുറച്ച് ദിവസം എനിക്ക് ഭയങ്കര വിഷമമായിരുന്നു. കാരണം, രാഷ്ട്രീയത്തില്‍ കാണുന്നത് പോലെയുള്ള ഒരു ട്രിക്കി ഗെയിം ഉണ്ടല്ലോ, അങ്ങനെയുള്ള ഒരു മാനിപുലേഷനാണ് അവിടെ സംഭവിച്ചത്.
എന്റെ ഭാഗത്ത് തെറ്റുണ്ട് എന്നുതന്നെയിരിക്കിട്ടെ, എന്റെ അച്ഛനെയും അമ്മയെയും കുറിച്ച്, അവര്‍ വളര്‍ത്തിവിട്ടതിന്റെ സംസ്‌കാരമാണെന്ന് വരെ പറഞ്ഞു. അത് പറഞ്ഞ വ്യക്തിക്ക് സംസ്‌കാരമുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് എന്റെ അച്ഛനെയും അമ്മയെയും പറയേണ്ട കാര്യമില്ലല്ലോ. എന്നെ അത് വളരെയധികം വേദനിപ്പിച്ചു. പക്ഷേ പിന്നീട് ഞാന്‍ കമന്റ് ചെയ്യാതിരുന്നത് അവിടെ നിന്ന് ഞാന്‍ നടത്തുന്ന ഓരോ പ്രതികരണങ്ങളും അവരെ പോലുള്ളവര്‍ക്ക് വീണ്ടും ആഘോഷമാവും. വീണ്ടും അത് വാര്‍ത്തയാവും. അപ്പോള്‍ മിണ്ടാതിരിക്കുക എന്ന മാര്‍ഗം മാത്രമെ എന്റെ മുമ്പില്‍ ഉണ്ടായിരുന്നുള്ളു. കമന്റുകളോടുള്ള വിശ്വാസം ഇപ്പോള്‍ എനിക്ക് അധികമില്ല.
Post Your Comments