കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അമ്പിളി ദേവി. മികച്ച ഒരു നര്‍ത്തകി കൂടിയായ താരത്തിന്റെ ദാമ്പത്യജീവിതത്തിലെ ചില പൊരുത്തക്കേടുകൾ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ, അമ്പിളി ദേവിയെ കുറിച്ച് നടി ജീജ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
അമ്പിളിയുടെ വിവാഹവുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിൽ വരുന്ന വാർത്തകളെക്കുറിച്ചും ആദിത്യനുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് ജീജ തുറന്നു പറയുന്നത്. ‘ആ പെണ്‍കുട്ടിയ്ക്ക് എന്തുകൊണ്ട് രണ്ട് കല്യാണം കഴിക്കേണ്ടി വന്നു എന്ന സാഹചര്യം അറിയാവുന്നത് കൊണ്ട് ആ കുട്ടിയോട് സ്നേഹം മാത്രമേയുളളൂ. അമ്പിളിയ്ക്ക് ഇന്നും നൂറില്‍ നൂറ് മാര്‍ക്കാണ് കൊടുക്കുന്നത്. കാരണം, ഒരു കല്യാണം നമ്മള് എല്ലാവരും കഴിക്കും. അവര്‍ ചെറിയ പ്രായത്തിലാണ് വിവാഹം കഴിക്കുന്നത്. അതില്‍ ഒരു കുഞ്ഞും ആയി. പക്ഷെ രണ്ടാമത് ഒരു വിവാഹം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇത് തന്നെയാണ് എല്ലാവരോടും പറയാനുള്ളത്.’ ജീജ പറഞ്ഞു.
‘ആദിത്യന് അങ്ങനെ ഒരാള്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.പക്ഷെ അങ്ങനെ ഒന്നു സംഭവിക്കാതിരിക്കാനും ആദിത്യന് അമ്പിളിയും കുഞ്ഞുമായി സ്നേഹത്തോടെ ജീവിക്കട്ടെ എന്ന് മാത്രമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളൂ. എന്നാല്‍, ഇങ്ങനെ ഉണ്ടാകുമെന്നു കരുതിയില്ല. ആ കുട്ടി അനുഭവിച്ച സങ്കടങ്ങള്‍ വാതോരാതെ ഒരു അമ്മയോട് പറയുമ്പോലെ എന്നോട് പറഞ്ഞു. അന്ന് ഞാന്‍ അമ്പിളിയോട് ഇതു ആദ്യമേ ചിന്തിച്ചില്ലേ എന്നായിരുന്നു ചോദിച്ചത്. എന്നാല്‍, ഇതൊന്നും അറിയില്ലായിരുന്നു എന്നായിരുന്നു ആ കുട്ടിയുടെ മറുപടി. കൂടാതെ, പുള്ളി പറഞ്ഞതൊക്കെ സത്യമാണെന്നു താന്‍ അങ്ങ് വിശ്വസിച്ചു എന്നും അമ്പിളി തന്നോട് പറഞ്ഞു. എന്നാല്‍, ഇന്ന് ഒരുപാടു കാര്യങ്ങള്‍ അമ്പിളി പഠിച്ചു. 20-ആം വയസില്‍ പഠിക്കേണ്ട കാര്യം ഇപ്പോഴാണ് മനസിലാകുന്നത്. ഇനി എന്തായാലും അവള് അങ്ങനെ ഒരു അബദ്ധത്തിന് പോകില്ല. ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കില്ലെന്നു അമ്പിളി തന്നോട് പറഞ്ഞു. ഇനി ഒരു കല്യാണമേ വേണ്ടാന്നാണ് അമ്പിളിയുടെ തീരുമാനം. എന്നാല്‍, എല്ലാ ആണുങ്ങളും അങ്ങനെയല്ലെന്ന് താന്‍ അവളോട് പറഞ്ഞു.’- ജീജ പറഞ്ഞു.
Post Your Comments