കൊച്ചി: ദേശീയ പാത 66ൻ്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന സർക്കാർ നടപടിയെ അഭിനന്ദിച്ച് സംവിധായകൻ ഒമർ ലുലു. ദേശീയ പാതയുടെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടർ ഭൂമിയിൽ 988.09 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഒമർ ലുലു അഭിനന്ദനമറിയിച്ച് രംഗത്തെത്തിയത്.
ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം സമയമാണെന്ന് ഒമർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ‘ദേശീയ പാത വികസനം പൂർണതയിലേക്ക്’ എന്ന, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഒമർ ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാരിന്റെ കെ റെയിൽ പദ്ധതിക്കായി താൻ കാത്തിരിക്കുകയാണെന്നും ഒമർ പറഞ്ഞു. പോസ്റ്റിന് താഴെ നിരവധിപ്പേരാണ് ഒമറിന്റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.
Post Your Comments