ഒരാളുടെ വസ്ത്രധാരണം അയാളുടെ വ്യക്തിപരമായ കാര്യമാണെന്നും, അതില്‍ മോശം അഭിപ്രായം പറയുന്നവരെ അവഗണിക്കുക എന്നതാണ് ചെയ്യാന്‍ കഴിയുക എന്നും നടി വീണ നന്ദകുമാർ. ഒരാള്‍ മറ്റൊരാളെ ഉപദ്രവിക്കാത്തിടത്തോളം അയാളെ തിരിച്ചും ഉപദ്രവിക്കാതിരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടതെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വീണ പറഞ്ഞത്.
വീണയുടെ വാക്കുകൾ :
വസ്ത്രധാരണത്തിന്റെ കാര്യമാണെങ്കില്‍ എല്ലാത്തരം വസ്ത്രങ്ങളും ഇഷ്ടമാണ്. സൗകര്യപ്രദമായത് ധരിക്കുക എന്നതാണ് രീതി. ധരിക്കുമ്പോൾ സുഖം തോന്നണം. പോകുന്ന സ്ഥലത്തിന് അനുസരിച്ചായിരിക്കും വസ്ത്രധാരണം. ചില സ്ഥലത്ത് പോകുമ്പോൾ കുര്‍ത്തി ധരിക്കും. ജീന്‍സ്, ടോപ്, സാരി, സ്‌കേര്‍ട്ട്, എന്നിവ ധരിക്കാനും ഇഷ്ടമാണ്. ബ്രാന്‍ഡിനെ കുറിച്ച് ചിന്തിക്കാറില്ല. കംഫര്‍ട്ടിനാണ് പരിഗണന കൊടുക്കാറുള്ളത്. ഇഷ്ട നിറം വെള്ളയായത് കൊണ്ട് വാഡ്രോബില്‍ കൂടുതലും വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ്. വെള്ള നിറമുള്ള വസ്ത്രങ്ങള്‍ സിംപിളായി തോന്നും.
വസ്ത്രധാരണം വ്യക്തിപരമായ കാര്യമാണ്. ചിലര്‍ ഷോര്‍ട്‌സ് ധരിക്കുന്നത് അവര്‍ക്ക് അത് കംഫര്‍ട്ടബിള്‍ ആയത് കൊണ്ടായിരിക്കും. ചൂട് കൂടുതല്‍ തോന്നാതിരിക്കാനോ, യാത്ര സുഖകരമാക്കാനോ ആത്മവിശ്വാസത്തിനോ അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലിനുമോ വേണ്ടി ആയിരിക്കും ഇത്. ഒരാളുടെ വസ്ത്രധാരണം അയാളുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ മോശം അഭിപ്രായം പറയുന്നവരെ അവഗണിക്കുക എന്നതാണ് ചെയ്യാന്‍ കഴിയുക. ഒരാള്‍ മറ്റൊരാളെ ഉപദ്രവിക്കാത്തിടത്തോളം അയാളെ തിരിച്ചും ഉപദ്രവിക്കാതിരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്.
Leave a Comment