GeneralLatest NewsNEWS

പുതു ചരിത്രമെഴുതാൻ ‘ആർ ആർ ആർ’ റിലീസ് മാർച്ച് 25ന്, ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ‘ആർ ആർ ആർ’ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചു. ചിത്രത്തിന്റെ ഓൾ ഇന്ത്യ പ്രൊമോഷന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ ഗംഭീര സ്വീകരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ചിത്രത്തിന്റെ പാൻ ഇന്ത്യൻ പ്രൊമോഷന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പ്രീ റിലീസ് ഇവെന്റുകളിൽ തിരക്കിലാണ് ‘ആർ ആർ ആർ’ താരങ്ങളും സംവിധായകനും.

സംവിധായകന്‍ എസ്.എസ്. രാജമൗലി, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ എന്നിവർ ഗുജറാത്തിലെ ഏകതാ പ്രതിമ സന്ദർശിച്ചപ്പോൾ തീയും വെള്ളവും ഏകതാ പ്രതിമക്ക് മുന്നില്‍ കണ്ടുമുട്ടിയപ്പോള്‍ എന്നാണ് രാജമൗലി വിശേഷിപ്പിച്ചത്. ആർ ആർ ആർ ചിത്രത്തിൽ, ജൂനിയർ എൻ ടി ആറും റാം ചരണും അഗ്നിയുടെയും ജലത്തിന്റെയും പ്രതീകമായ കഥാപാത്രങ്ങൾ ആണ് അവതരിപ്പിക്കുന്നത്. ഇതിൽ ആര് വിജയിക്കും, ഇവർ ഒന്നാകുമോ, എങ്ങനെ ഒന്നാകും എന്നതാണ് ആർ ആർ ആർ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി സംവിധായകൻ ചൂണ്ടിക്കാണിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി രാജമൗലി സൂചിപ്പിച്ചതു പ്രേക്ഷകർ ട്രെയ്ലറിലും ടീസറിലും പ്രൊമോഷന്റെ ഭാഗമായി വന്നിട്ടുള്ള ഒരു ചിത്രത്തിലും ഇല്ലാത്ത മറക്കാൻ സാധിക്കാത്ത രംഗങ്ങൾ നിറഞ്ഞതാണ് ‘ആർ ആർ ആർ’ സിനിമ എന്നതാണ്. കേരളത്തിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ബാഹുബലിയെക്കാൾ ഒരുപടി മുന്നിൽ ‘ആർ ആർ ആർ’ എത്തുമെന്ന് രാജമൗലിയുടെ വാക്കുകൾ തന്നെ സൂചിപ്പിക്കുന്നു.

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് ‘ആർ ആർ ആർ’. 650 കോടി രൂപയാണ് ചിത്രത്തിന്റെ ചിത്രീകരണത്തിന് വിനിയോഗിച്ചത് എന്നാണ് റിപ്പോട്ടുകൾ. 350 കോടി മുതൽ മുടക്കിൽ ചെയ്ത ബാഹുബലിയെക്കാൾ സിനിമാ പ്രേക്ഷകർക്ക് ഗംഭീര ചലച്ചിത്രാനുഭവം നൽകുന്ന വിസ്മയം ആയിരിക്കും ‘ആർ ആർ ആർ’. ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലും സ്‌ക്രീനുകളിലും റിലീസ് ചെയ്യുന്ന ‘ആർ ആർ ആർ’ കേരളത്തിൽ പ്രൊഡ്യൂസർ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് വിതരണം ചെയ്യുന്നത് .

കേരളത്തിൽ ഗംഭീര തിയേറ്റർ റിലീസ് ആണ് എച്ച് ആർ പിക്ചേഴ്സ് ഒരുക്കുന്നത്. രാജമൗലിയുടെ പുതിയ അഭിമുഖത്തിൽ കേരളത്തിൽ നിന്ന് എന്നും തന്റെ ചിത്രങ്ങൾക്ക് കിട്ടിയ പ്രേക്ഷക സ്വീകാര്യതയ്ക്ക് നന്ദി രേഖപ്പെടുത്തുകയും കേരളത്തിലെ സിനിമാസ്വാദകർക്കുള്ള തന്റെ പുതുവർഷ സമ്മാനമാണ് ‘ആർ ആർ ആർ’ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. കേരളത്തിൽ ‘ആർ ആർ ആർ’ ന്റെ പ്രദർശനം മാർച്ച് 25 രാവിലെ ആറ് മണി മുതൽ ആരംഭിക്കും. പി ആർ ഓ : പ്രതീഷ് ശേഖർ

shortlink

Related Articles

Post Your Comments


Back to top button