ഒരു അഭിനേതാവെന്ന നിലയില്‍ താൻ സത്യസന്ധനാണെന്ന് കാലം രേഖപ്പെടുത്തണം എന്നത് മാത്രമാണ് തന്റെ മോഹമെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഒന്നിന്റെയും സാമ്പത്തികവശം നോക്കാതെ ജോലിയോടും തെരഞ്ഞെടുക്കുന്ന സിനിമകളോടുമൊക്കെ എല്ലാത്തരത്തിലും സത്യസന്ധതയോടെ ജീവിക്കുന്നൊരാളാണ് താനെന്ന് മാതൃഭൂമി ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം വ്യക്തമാക്കിയത്. ഒപ്പം തന്റെ പുതിയ ചിത്രമായ സല്യൂട്ടിലെ വേഷത്തെ കുറിച്ചും താരം സംസാരിച്ചു.
ദുൽഖറിന്റെ വാക്കുകൾ :
ഒരു അഭിനേതാവെന്ന നിലയില്‍ ഞാന്‍ സത്യസന്ധനാണെന്ന് കാലം രേഖപ്പെടുത്തണം. അതുമാത്രമാണ് എന്റെ മോഹം. ഞാന്‍ മഹാനാണോ നല്ലവനാണോ മോശമാണോ എന്നൊന്നും എനിക്ക് അറിയില്ല. ജോലിയോടും തെരഞ്ഞെടുക്കുന്ന സിനിമകളോടുമൊക്കെ എല്ലാത്തരത്തിലും സത്യസന്ധനായി ജീവിക്കുന്നൊരാളാണ് ഞാന്‍. ഒന്നിന്റെയും സാമ്പത്തികവശം നോക്കിയിട്ടുമില്ല. എല്ലാം എന്നിലേക്ക് സ്വാഭാവികമായി വന്നുചേര്‍ന്നതാണ്.
ഞാനിതുവരെ ഒരു സിനിമയിലും മുഴുനീള പൊലീസ് വേഷം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെയാണ് ഈ സിനിമയില്‍ എനിക്ക് കൂടുതല്‍ ആവേശം തോന്നിയതും. വിക്രമാദിത്യനില്‍ ചെറിയൊരു പൊലീസ് വേഷമുണ്ടായിരുന്നു. അതിലെ ഞാനിതുവരെ പൊലീസ് യൂണിഫോം ഇട്ടിട്ടുമുള്ളു, അതിന്റേതായൊരു ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു.
ഞാന്‍ പൊലീസ് യൂണിഫോമിട്ടാല്‍ നന്നാവുമോ, പ്രേക്ഷകര്‍ക്കത് ഇഷ്ടപ്പെടുമോ, എന്റെ മുഖത്ത് പൊലീസ് ലുക്ക് വരുമോ എന്നുതുടങ്ങിയുള്ള ചില പേടികള്‍. പക്ഷെ, നമ്മള്‍ ഭയക്കുന്ന റോളുകള്‍ ചെയ്തില്ലെങ്കില്‍ ഒരു നടന്‍ എന്നനിലയില്‍ വളര്‍ച്ചയുണ്ടാവില്ല. അതുകൊണ്ടുതന്നെ ഈ സിനിമയോട് തുടക്കം മുതലേ എനിക്കൊരു ആവേശം തോന്നിയിരുന്നു. പിന്നെ ഇതിലെ കേസും അതിന്റെ അന്വേഷണവുമൊക്കെ ഒറിജിനല്‍ പോലെ തോന്നിയിട്ടുണ്ട്.
Post Your Comments