![](/movie/wp-content/uploads/2022/03/dulquer-2.jpg)
പാന്‍ – ഇന്ത്യ എന്ന വാക്ക് തന്നെ ശരിക്കും അലോസരപ്പെടുത്തുന്നുവെന്നും, അത് കേള്‍ക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും നടൻ ദുല്‍ഖര്‍ സല്‍മാന്‍. എത്ര മധുരമായി പറഞ്ഞാലും പാന്‍ – ഇന്ത്യ എന്ന വാക്ക് ഉള്‍ക്കൊള്ളാന്‍ എനിക്ക് ബുദ്ധിമുട്ടാണ് എന്നാണ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത്.
സൗത്ത് ഇന്ത്യയില്‍ പാന്‍ – ഇന്ത്യന്‍ എന്ന വാക്കിന് ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ചത് രാജമൗലി ചിത്രം ബാഹുബലി സീരിസിന്റെ ആദ്യ ഭാഗം റിലീസിനെത്തിയ സമയത്താണ്. സിനിമകളെ മാത്രമല്ല വിവിധ ഭാഷകളില്‍ അഭിനയിക്കുന്ന നടന്മാരും നടിമാരുമെല്ലാം ഇന്ന് പാന്‍ ഇന്ത്യന്‍ താരം എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.
ദുൽഖറിന്റെ വാക്കുകൾ :
പാന്‍ – ഇന്ത്യ എന്ന വാക്ക് എന്നെ ശരിക്കും അലോസരപ്പെടുത്തുന്നു. അത് കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല. സിനിമയില്‍ പ്രതിഭകളുടെ കൈമാറ്റം നടക്കുന്നത് എനിക്ക് ഇഷ്ടമാണ്. അത് മഹത്തരമാണ്. പക്ഷേ നമ്മള്‍ ഒരു രാജ്യമാണ്. പാന്‍ – അമേരിക്ക എന്ന് ആരും പറയുമെന്ന് ഞാന്‍ കരുതുന്നില്ല. എത്ര മധുരമായി പറഞ്ഞാലും പാന്‍-ഇന്ത്യ എന്ന വാക്ക് ഉള്‍ക്കൊള്ളാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.
Post Your Comments