InterviewsLatest NewsNEWS

ആളുകള്‍ പരസ്യമായി തന്നെ എന്നെ വിമര്‍ശിക്കാറുണ്ട് എന്നാൽ, മറ്റൊരു രീതിയില്‍ പെരുമാറാന്‍ എനിക്കറിയില്ല : ഐശ്വര്യ റായ്

താൻ സേഫ് സോണില്‍ കളിക്കുകയാണെന്ന് ആരോപിക്കുന്നുവെന്നും, സത്യത്തില്‍ നാളെ എന്താണെന്ന് അറിയില്ലാത്തത് കൊണ്ട് ഉറച്ചൊരു നിലപാടെടുക്കാന്‍ തനിക്കാകില്ലെന്നും നടി ഐശ്വര്യ റായ്. ആളുകള്‍ പരസ്യമായി തന്നെ എന്നെ വിമർശിക്കാറുണ്ടെങ്കിലും മറ്റൊരു രീതിയില്‍ പെരുമാറാന്‍ തനിക്കറിയില്ല എന്നാണ് ഐശ്വര്യ പറയുന്നത്.

ഐശ്വര്യയുടെ വാക്കുകൾ :

ഞാന്‍ എനിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കില്ലെന്നോ മറ്റോ ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നുമ്പോള്‍ ആ പാലം കടക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഞാന്‍ സേഫ് സോണില്‍ കളിക്കുകയാണെന്ന് ആരോപിക്കുന്നു. സത്യത്തില്‍, നാളെ എന്താണെന്ന് എനിക്കറിയില്ല. അതുകൊണ്ട് ഉറച്ചൊരു നിലപാടെടുക്കാന്‍ എനിക്കാകില്ല.

ആഷ് ബാഷിംഗ് ഇവിടെ സ്ഥിരം നടക്കുന്നതാണ്. ഞാന്‍ എന്തിനാണ് പൊളിറ്റിക്കലി കറക്ടാകുന്നതെന്ന് ഒരാള്‍ എന്നോട് ചോദിച്ചു. ആളുകള്‍ പരസ്യമായി തന്നെ എന്നെ വിമര്‍ശിക്കാറുണ്ട്. സത്യം എന്തെന്നാല്‍ മറ്റൊരു രീതിയില്‍ പെരുമാറാന്‍ എനിക്കറിയില്ല എന്നതാണ്.

ആരേയും വേദനിപ്പിക്കുന്നതൊന്നും പറയാന്‍ എനിക്കാകില്ല. മോശം കാര്യങ്ങള്‍ പറയുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. നന്നായി പെരുമാറുന്നത് എന്തോ മോശമാണെന്നാണ് കരുതപ്പെടുന്നത്. പക്ഷെ ഞാന്‍ ഇങ്ങനെയാണ്. എനിക്കെതിരെ അടിക്കുന്നതില്‍ ആളുകള്‍ രസം കണ്ടെത്തുന്നത് എന്നെ അമ്പരപ്പിക്കുന്നതാണ്. അവര്‍ക്കത് ചെയ്യാം. നേരത്തെ പ്രിന്റില്‍ തങ്ങള്‍ പറയുന്നത് പിന്നീട് തിരുത്താന്‍ അവര്‍ മടിക്കുമായിരുന്നു. പക്ഷെ ഇന്ന് ടെലിവിഷന്‍ സജീവമായതോടെ അവരൊക്കെ മണ്ടന്മാരായി മാറുകയാണ്. തങ്ങള്‍ പറഞ്ഞത് നിഷേധിക്കേണ്ടി വരികയാണ്.

 

shortlink

Related Articles

Post Your Comments


Back to top button