InterviewsLatest NewsNEWS

സിനിമ എന്നത് കച്ചവടം മാത്രമാണ്, എന്റെ സന്തോഷം കൈയ്യില്‍ കാശ് വീഴുകയെന്നുള്ളതാണ്: വിനായകന്‍

സിനിമ എന്നത് കച്ചവടം മാത്രമാണെന്ന് നടന്‍ വിനായകന്‍. തന്നെ സംബന്ധിച്ച് ബിസിനസ് ആണ് സിനിമയുടെ കാര്യത്തില്‍ ആദ്യം നോക്കുന്നതെന്നും, മറ്റുള്ളതെല്ലാം പിന്നീടാണ് നോക്കുന്നതെന്നുമാണ് വിനായകന്‍ പറയുന്നത്.

വിനായകന്റെ വാക്കുകൾ :

‘എന്റെ സന്തോഷം കൈയ്യില്‍ കാശ് വീഴുകയെന്നുള്ളതാണ്. മറ്റൊരു സന്തോഷവും ഒരു ഭാഗത്തു നിന്നും എനിക്ക് ആവശ്യമില്ല. ഒറ്റ സന്തോഷമേയുള്ളൂ, അത് കാശായിട്ട് തന്നെ കൈയ്യില്‍ വരണമെന്നതാണ്. ഇപ്പോ കുറച്ചായി കാശിന് നല്ല കടുപിടിത്തമാണ്, ഞാനൊക്കെ നാലഞ്ച് വീട് വാങ്ങേണ്ട കാശ് സിനിമാക്കാരെന്നെ കട്ടോണ്ടു പോയിട്ടുണ്ട്. തന്നിട്ടില്ല, അത് തന്നെയാണ്.

മലയാള സിനിമ പൊളിറ്റിക്കലായി മാറിയിട്ടെന്തു കാര്യം. ജനം മാറുന്നില്ല. എന്ത് രാഷ്ട്രീയം പറഞ്ഞാലും അത് സന്തോഷമില്ലെങ്കില്‍ മുന്‍പോട്ടു പോകുകയില്ല എന്ന അവസ്ഥയാണ്. അങ്ങനെയുളള സിനിമ പഴേ അവാര്‍ഡ് പടം പോലെ ആകും. ആരും തിയേറ്റില്‍ പോയി കാണില്ല. വല്ലപ്പോഴും ടിവിയില്‍ വന്നാലായി. ഇന്ന് പല നിര്‍മ്മാതാക്കളും അത്തരം സിനിമകളെടുക്കാന്‍ തയ്യാറാകുന്നില്ല. സിനിമ എന്നത് കച്ചവടം മാത്രമാണ്. ഇത്രയും വലിയ സിനിമ ചെയ്ത ആള്‍ക്കാര്‍ നന്മ ചെയ്‌തോ. ആരും ചെയ്തിട്ടില്ല. അതൊക്കെ നുണയാണ്. പച്ചക്കളളം. കാശുണ്ടാക്കുക എന്നുളളത് മാത്രമേ ഉളളൂ എല്ലാവര്‍ക്കും.’

 

shortlink

Related Articles

Post Your Comments


Back to top button