InterviewsLatest NewsNEWS

മമ്മൂക്ക എപ്പോഴും അദ്ദേഹത്തിലെ കലാകാരനെ നന്നായി പരിപാലിച്ച് പോകുന്നത് കാണുമ്പോൾ അതിശയം തോന്നാറുണ്ട്: വീണ നന്ദകുമാർ

ഒരു അഭിനേത്രി എന്ന നിലയിൽ ഏതു കഥാപാത്രം കിട്ടിയാലും അത് തന്നെക്കൊണ്ട് ആകുന്നതിന്റെ പരമാവധി നന്നായി ചെയ്യുക എന്നുള്ളതാണ് എന്റെ കടമായെന്നും, അതുകൊണ്ട് മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോൾ തന്നെ പേടിയോ ടെൻഷനോ ഒന്നുമുണ്ടായിരുന്നില്ല എന്നും നടി വീണ നന്ദകുമാർ. ഒരു ഇതിഹാസ താരമായ അദ്ദേഹത്തോടൊപ്പം നിൽക്കുന്നു എന്ന തോന്നലിനുപരി, അദ്ദേഹത്തിന് തിരിച്ച് നന്നായി റെസ്പോൺസ് കൊടുക്കുക എന്നുളളതാണ് അവിടെ താൻ ചെയ്യാനുള്ളത് എന്നാണ് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വീണ പറയുന്നത്.

വീണയുടെ വാക്കുകൾ :

ഒരു അഭിനേത്രി എന്ന നിലയിൽ ഏതു കഥാപാത്രം കിട്ടിയാലും അത് എന്നെക്കൊണ്ട് ആകുന്നതിന്റെ പരമാവധി നന്നായി ചെയ്യുക എന്നുള്ളതാണ് എന്റെ കടമ. അതുകൊണ്ടു തന്നെ പേടിയോ ടെൻഷനോ ഒന്നുമുണ്ടായിരുന്നില്ല. മമ്മൂക്കയോടൊപ്പം നിൽക്കുമ്പോൾ മമ്മൂക്കയും ഞാനും അവിടെ ആ കഥയിലെ കഥാപാത്രങ്ങളാണ്. ഒരു ഇതിഹാസ താരമായ അദ്ദേഹത്തോടൊപ്പം നിൽക്കുന്നു എന്ന തോന്നലിനുപരി അദ്ദേഹത്തിന് തിരിച്ച് നന്നായി റെസ്പോൺസ് കൊടുക്കുക എന്നുളളതാണ് അവിടെ ഞാൻ ചെയ്യാനുള്ളത്. ചിത്രത്തിന് നല്ല അഭിപ്രായങ്ങൾ കിട്ടുന്നു. അതുപോലെ തന്നെ എന്റെ കഥാപാത്രത്തെക്കുറിച്ചും നല്ല റിപ്പോർട്ടാണ് കിട്ടുന്നത്. ഞാൻ സംതൃപ്തയാണ്. നല്ല ഡെപ്ത്തുള്ള കഥാപാത്രമാണ് ജെസ്സി. ആ കഥാപാത്രത്തെ നല്ല കയ്യടക്കത്തോടെ ചെയ്തു എന്നാണ് എന്റെ പ്രിയപ്പെട്ടവരും സുഹൃത്തുക്കളുമൊക്കെ പറയുന്നത്.

മമ്മൂക്കയും അമൽ നീരദും ഒരുമിക്കുന്ന ചിത്രം എന്നുപറയുമ്പോൾ തന്നെ നമുക്ക് ആ സിനിമയിൽ നിന്ന് ഒരുപാടു പ്രതീക്ഷിക്കാനുണ്ടാകും. മമ്മൂക്ക സെറ്റിൽ വരുമ്പോൾ എല്ലാവരോടും തമാശ പറഞ്ഞു സ്നേഹത്തോടെ സംസാരിക്കും. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോഴും ഒരു പേടിയോ അകൽച്ചയോ തോന്നാറില്ല. അഭിനയിക്കാൻ നിൽക്കുമ്പോൾ അദ്ദേഹം മമ്മൂക്ക അല്ല കഥാപാത്രമാണ്. നമ്മൾ നന്നായി അഭിനയം കാഴ്ചവയ്ക്കാനാണല്ലോ വരുന്നത് അവിടെ ടെൻഷൻ ആയി നിന്നിട്ടു കാര്യമില്ല. മമ്മൂക്ക എപ്പോഴും അദ്ദേഹത്തിലെ കലാകാരനെ നന്നായി പരിപാലിച്ച് പോകുന്നത് കാണുമ്പോൾ അതിശയം തോന്നാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button