അഭിനയിക്കാനുള്ള ഓഫറുകളൊക്കെ തനിക്ക് വന്നിരുന്നെങ്കിലും അച്ഛന് താല്‍പര്യമില്ലായിരുന്നു: വൈഷ്ണവി

അഭിനയിക്കാനുള്ള ഓഫറുകളൊക്കെ തനിക്ക് വന്നിരുന്നെങ്കിലും അച്ഛന് താല്‍പര്യമില്ലായിരുന്നുവെന്നും, പഠിത്തം കഴിഞ്ഞിട്ട് നോക്കാം എല്ലാ കാലത്തും അഭിനയവുമായി മുന്നോട്ട് പോവാന്‍ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത് എന്നും സായ് കുമാറിന്റെ മകളും നടിയുമായ വൈഷ്ണവി. സീ കേരളത്തിലെ കൈയ്യെത്തും ദൂരത്ത് സീരിയലിലെ കനക ദുര്‍ഗ്ഗ എന്ന കഥാപാത്രം വലിയ ജനപ്രീതി നേടി. ഇപ്പോഴിതാ ആദ്യ പ്രൊജക്ടിനെ കുറിച്ച് മനസ് തുറക്കുകയാണ് വൈഷ്ണവി ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിൽ.

വൈഷ്ണവിയുടെ വാക്കുകൾ :

അച്ഛന്റെ അടുത്ത് നിന്ന് അഭിനയത്തെ കുറിച്ചൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ നേരിട്ട് അനുഭവിക്കുമ്പോള്‍ വ്യത്യസ്തമായി തോന്നുണ്ട്. അഭിനയിക്കാനുള്ള ഓഫറുകളൊക്കെ തനിക്ക് വന്നിരുന്നു. ദിലീപ് അങ്കിളൊക്കെ വിളിച്ച് സംസാരിക്കുകയും ചെയ്തു. പക്ഷേ അച്ഛന് താല്‍പര്യമില്ലായിരുന്നു. പഠിത്തം കഴിഞ്ഞിട്ട് നോക്കാം എന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്. എല്ലാ കാലത്തും അഭിനയവുമായി മുന്നോട്ട് പോവാന്‍ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കൈയ്യെത്തും ദൂരത്ത് സീരിയലിലേക്ക് വന്നത് നടി സീമ ജി നായരിലൂടെ ആണ്.

സിനിമാ ലൊക്കേഷനില്‍ എന്നെ അച്ഛന്‍ അധികം കൊണ്ട് പോവാറില്ലായിരുന്നു. മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയെങ്കിലും പെട്ടെന്ന് തന്നെ തിരിച്ച് വന്നിരുന്നു. ഇനി സിനിമയിലേക്ക് നല്ല ഓഫര്‍ വന്നാല്‍ അത് ചെയ്തിരിക്കും. നായിക തന്നെ വേണമെന്ന വാശിയൊന്നുമില്ല. ഒരു സീനേ ഉള്ളു എങ്കില്‍ പോലും അത് ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

 

Share
Leave a Comment