കൊച്ചി: മലയാള സിനിമ നായികമാര്‍ ഭരിക്കുന്ന കാലം തിരിച്ചുവരുമെന്ന് നടി നവ്യ നായര്‍. മലയാള സിനിമയില്‍ ഇപ്പോഴും സ്ത്രീ പുരുഷ വേര്‍തിരിവ് നല്ലത് പോലെയുണ്ടെന്നും പഴയ രീതിയിലേക്ക് കാലം തിരിച്ച് പോകുമെന്നും താരം പറയുന്നു. ഷീല, ജയഭാരതി, ശാരദ എന്നിവർ ഒരുകാലത്ത് സിനിമ മേഖല ഭരിച്ചിരുന്നവരാണെന്നും നായകന്മാരെക്കാൾ അവരുടെ പേരുകൾ അറിയപ്പെട്ടിരുന്ന ആ കാലത്തിലേക്ക് മലയാള സിനിമ ഭാവിയിൽ മാറുമെന്നും നടി പറയുന്നു.
Also Read:ഗുണ്ടജയനെ കുറിച്ചുള്ള അഭിപ്രായം ജോണി ആന്റണിയിലൂടെയാണ് മെഗാസ്റ്റാര്‍ അറിയിച്ചത്: അരുണ്‍ വൈഗ
‘മലയാള സിനിമ നായികമാര്‍ ഭരിച്ചിരുന്ന കാലമുണ്ടായിരുന്നു. നായകന്മാരെക്കാള്‍ നായികമാരുടെ പേരില്‍ സിനിമ അറിയപ്പെട്ട ആ കാലം വീണ്ടും തിരിച്ചുവരും. സിനിമ എന്നുമുണ്ട്. അതിനനുസരിച്ച് മാറ്റങ്ങളും കാലക്രമേണ സംഭവിച്ചുകൊണ്ടിരിക്കും. മലയാള സിനിമയില്‍ ഇപ്പോഴും സ്ത്രീ പുരുഷ വേര്‍തിരിവുണ്ട്. നമ്മുടെ പാത പിന്‍തുടര്‍ന്ന് വീണ്ടും ആളുകള്‍ വരും. അങ്ങനെ വരും തലമുറയില്‍ ഈ വേര്‍തിരിവ് മാറും. ഷീലയും ജയഭാരതിയും ശാരദയും അഭിനയിച്ചിരുന്ന കാലത്ത് അവരും സിനിമ മേഖല ഭരിച്ചിരുന്നു. നായകന്മാരേക്കാള്‍ അവരുടെ പേരുകള്‍ അറിയപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ആ കാലം വീണ്ടും തിരിച്ചുവരും’, നവ്യ പറഞ്ഞു.
ഇഷ്ടം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് നവ്യ നായർ. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും നീണ്ട പത്ത് വർഷത്തെ ഇടവേളയെടുത്ത താരം, ഇപ്പോൾ മടങ്ങിവരവിന് ഒരുങ്ങുകയാണ്. ഒരുത്തീ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ താരം തുറന്നു പറഞ്ഞത്.
Post Your Comments