12 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു മകന്റെ മരണം, എന്നാല്‍ താനിതുവരെ അതില്‍ നിന്നും കരകയറിയിട്ടില്ലെന്നും, ഇന്നും ഉറക്ക ഗുളിക കഴിച്ചാണ് ഉറങ്ങുന്നതെന്നും ശ്രീകുമാരന്‍ തമ്പി. ഫ്ളവേഴ്സ് ചാനലിലെ ശ്രീകണ്ഠന് നായര്‍ അവതാരകനായി എത്തുന്ന ഒരു കോടിയില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു ശ്രീകുമാരന്‍ തമ്പി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന തുറന്നു പറഞ്ഞത്.
2009 മാര്‍ച്ച് 20നായിരുന്ന ശ്രീകുമാരന്‍ തമ്പിയുടെ മകനും സംവിധായകനുമായ രാജ്കുമാറിനെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു വിവരം. മകന് ആത്മഹത്യ ചെയ്തെന്നാണ് നമ്മള് കേട്ടതെന്ന് ശ്രീകണ്ഠന് നായര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ സാധ്യമല്ലെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.
ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ :
മകന് പോയിട്ടിപ്പോള്‍ 12 വര്‍ഷം കഴിഞ്ഞു. ഇത്രയും വര്‍ഷമായി സ്ലീപ്പിംഗ് പില്‍സ് ഉപയോഗിച്ചാണ് ഞാനുറങ്ങുന്നത്. അല്ലാതെ ഉറങ്ങാന്‍ കഴിയില്ല. അന്ന് വയലാര്‍ രവി പ്രവാസകാര്യ മന്ത്രിയാണ്. വയലാര്‍ രവി വന്ന് ആദ്യം എന്റെ മരുമകനോട് പറഞ്ഞത് ഒരു കാരണവശാലും തമ്പിയെ ഹൈദരാബാദില്‍ വിടരുതെന്നാണ്. തമ്പി ഹൈദരാബാദില്‍ ഇത് അന്വേഷിച്ച് പോയാല്‍ ഇതിന് പിന്നിലുള്ള മാഫിയ തമ്പിയെ കൊല്ലും. അദ്ദേഹം തന്നെ പറയുന്നു ഒരു വലിയ മാഫിയ ഉണ്ടെന്ന്. ഒരു മലയാളിപ്പയ്യന് വന്ന് മൂന്ന് പടം അവിടെ ഹിറ്റാക്കുന്നു, അത് സഹിക്കാന്‍ അവരെക്കൊണ്ട് കഴിയില്ല. അതിനാല്‍ ആ വാക്കുകള്‍ തന്നില്‍ വല്ലാതെ സംശയമുണ്ടാക്കി.
Post Your Comments