കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം സിനിമ മേഖല വീണ്ടും സജീവമായപ്പോൾ തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു സൈജു കുറുപ്പിന്റെ ഉപചാരപൂര്‍വം ഗുണ്ടജയന്‍. സൈജുവിന്റെ കരിയറിലെ നൂറാമത്തെ ചിത്രമായ ഗുണ്ടജയൻ നിർമ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്പനിയായ വേഫറെര്‍ ആണ്. ഇപ്പോൾ മെഗാസ്റ്റാറും ദുല്‍ഖറും നല്‍കിയ പിന്തുണയെ കുറിച്ചാണ് സൈജു ഒരു അഭിമുഖത്തിൽ പറയുന്നത്.
സൈജുവിന്റെ വാക്കുകൾ:
‘മമ്മൂട്ടി സാറിന്റെ ഒരുപാട് സഹായവും പിന്തുണയും തങ്ങള്‍ക്കുണ്ടായിരുന്നു അതൊരു ദൈവാനുഗ്രഹമാണ്. സൗഹൃദത്തിന്റെ പേരില്‍ തന്നെയാണ് ദുല്‍ഖര്‍ ഈ ചിത്രം ചെയ്തത്. ശരിക്കും ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് അദ്ദേഹം കഥ കേട്ടത്. കഥ കേട്ട ശേഷം എന്റെ പടത്തെ സപ്പോര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചെയ്യാമെന്ന് ഏല്‍ക്കുകയും ചെയ്തു
ഒരു സുഹൃത്തെന്ന നിലയില്‍ ദുല്‍ഖര്‍ എനിക്കുവേണ്ടി ചെയ്തുതന്ന സിനിമയാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍. ദുല്‍ഖറിന്റെ വേഫറെര്‍ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തെ കുറിച്ച് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ കഥപോലും കേള്‍ക്കാതെ അദ്ദേഹം യെസ് പറയുകയായിരുന്നു. ഒരു സുഹൃത്ത് എന്ന നിലയില്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാനായിരുന്നു അദ്ദേഹം ആ സിനിമ നിര്‍മ്മിക്കാമെന്ന് ഏറ്റത്. അതിനുമുമ്പ് കഥ കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞു. അതിനുശേഷം ഒരു തീരുമാനം എടുത്താല്‍ മതിയെന്നും. കഥ ദുല്‍ഖറിനും ഇഷ്ടമായി. ഇനി അഥവാ ആ കഥ ഇഷ്ടമായില്ലെങ്കില്‍ പോലും അദ്ദേഹം ആ സിനിമ ചെയ്യുമായിരുന്നു.’
Post Your Comments