മുംബൈ: ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയരായ നടന്മാരിലൊരാളാണ് യുവതാരം രണ്‍ബീര്‍ കപൂര്‍. അഭിനയത്തിനപ്പുറം, ജീവിതത്തിൽ എല്ലാം തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് രണ്‍ബീര്‍. അത്തരത്തിൽ രൺബീർ കപൂർ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തന്റെ ഇമേജിന് കോട്ടം തട്ടുമോയെന്ന് ഭയന്ന് പലരും ജീവിതത്തിലെ നല്ല കാര്യങ്ങള്‍ മാത്രം പറഞ്ഞ് ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് തന്റെ സ്വകാര്യ ജീവിത്തതെക്കുറിച്ചും താത്പര്യങ്ങളെക്കുറിച്ചും തുറന്ന് പറയാന്‍ രണ്‍ബീര്‍ തയ്യാറായതിനെ കൈയടികളോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്.
പോണ്‍ സിനിമകള്‍ കാണാനുള്ള താല്‍പര്യം കൂടിയപ്പോഴാണ്, താന്‍ ഒരു പുരുഷനായി എന്ന് തോന്നി തുടങ്ങിയതെന്നാണ് രണ്‍ബീര്‍ പറഞ്ഞത്.
‘ഒരു കാലത്ത് ഞാന്‍ പോണ്‍ സിനിമകള്‍ തേടി പോയിരുന്നു. വാസ്തവത്തില്‍ ഞാന്‍ ‘ജംഗ്ലീ ജവാനി’ പോലുള്ള സിനിമകള്‍ക്കൊപ്പമാണ് വളര്‍ന്നത്. അത്തരം സിനിമകളിലേക്ക് പോകാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ ഒരു പുരുഷനായി എന്ന് എനിക്ക് മനസിലായി തുടങ്ങിയത്,’ രണ്‍ബീര്‍ കപൂര്‍ പറയുന്നു.
Post Your Comments