അന്ന് മനസ്സിൽ തോന്നുന്നത് ധൈര്യത്തോടെ പറയുന്നയാളായിരുന്നു: പൃഥ്വിരാജിനെ കുറിച്ച് നവ്യ

അന്ന് മനസിൽ തോന്നുന്നത് ധൈര്യത്തോടെ പറയുന്നയാളായിരുന്നു പൃഥ്വിരാജെന്നും, ഇപ്പോൾ കുറച്ച് പോളിഷ് ചെയ്ത് മാത്രമെ സംസാരിക്കാറുള്ളൂ എന്ന് തോന്നിയിട്ടുണ്ടെന്നും നടി നവ്യ നായർ. കഴിഞ്ഞ ദിവസം റെഡ് കാർപറ്റ് എന്ന ആർജെ മൈക്കിന്റെ പരിപാടിയിൽ പങ്കെടുത്ത താരം, പഴയ സിനിമാ അനുഭവങ്ങൾ വിവരിക്കവെയാണ് പൃഥ്വിരാജിന്റെ കാര്യം പറഞ്ഞത്.

നവ്യയുടെ വാക്കുകൾ :

നന്ദനം റിലീസിന്റെ സമയത്ത് പ്രമോഷന് ജനങ്ങളടക്കം എല്ലാവരും പങ്കെടുക്കാൻ വന്നിട്ടുണ്ടായിരുന്നു. അവരിൽ നിന്നും ആളുകൾ ചോദ്യം ചോദിക്കുമായിരുന്നു. ഫാന്റസി കൂടി കലർത്തിയ സിനിമയാണല്ലോ നന്ദനം. അതിനാൽ കൂടി നിന്നവരിൽ ഒരാൾ ചോദിച്ചു ‘ഈ പടമൊക്കെ വിജയിക്കുമോ? പ്രായോ​ഗികമായ കാര്യമല്ലല്ലോ സിനിമയിൽ പറയുന്നത്. പ്രണയത്തിൽ പ്രശ്നം വന്നാൽ ​ഗുരുവായൂരപ്പനെ അല്ലല്ലോ വിളിക്കേണ്ടത്. അതിന് ഇവിടെ സംഘടനകളില്ലേ’ എന്നൊക്കെ.

ഉടനെ രാജുവേട്ടന്റെ മറുപടി എത്തി ‘പ്രണയിച്ച ആളെ വിവാഹം കഴിക്കാൻ സാധിക്കാതെ വന്നാൽ എന്റെ ​ഗുരുവായൂരപ്പ എന്നല്ലാതെ ആരെങ്കിലും എന്റെ യുഎൻഒയെ എന്ന് വിളിക്കുമോ’ എന്ന്. മറുപടി എല്ലാവരേയും അത്ഭുതപ്പെടുത്തി. അന്നും മനസിൽ തോന്നുന്നത് ധൈര്യത്തോടെ പറയും രാജുവേട്ടൻ. ഇപ്പോൾ കുറച്ച് പോളിഷ് ചെയ്ത് മാത്രമെ സംസാരിക്കാറുള്ളൂ എന്ന് തോന്നിയിട്ടുണ്ട്’

 

Share
Leave a Comment