കൊച്ചി : മഞ്ജു വാര്യര്‍ നിര്‍മ്മിച്ച് പ്രധാന വേഷത്തിലെത്തുന്ന ‘ലളിതം സുന്ദരം’ സിനിമ ദിവസങ്ങൾക്ക് മുൻപാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിൽ രണ്ട് വര്‍ഷം മുന്‍പ് വൈറലായി മാറിയ ‘ശൂലം പടയുടെ ചെമ്ബടകൊട്ടി കോലംതുള്ളും യേശു,, വേല്‍ യേശുവേ ഹല്ലേലൂയാ ‘എന്ന പാരഡി കരോള്‍ പാട്ട് ഉപയോഗിച്ചതിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ മനീഷ് കുറുപ്പ് രംഗത്ത്. ‘വെള്ളരിക്കാപ്പട്ടണം’ സിനിമയിലേതാണ് ഈ ഗാനം.
നേരത്തേ മഞ്ജു വാര്യര്‍- സൗബിന്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമക്ക് വെള്ളരിക്കപ്പട്ടണം എന്ന് പേരിട്ടിരുന്നു. ഈ വിവാദങ്ങൾ അവസാനിക്കാത്തതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് തടസപെട്ടിരിക്കുകയാണ്. ഇതും ചൂണ്ടിക്കാട്ടിയാണ് മനീഷിന്റെ കുറിപ്പ്.
കുറിപ്പ് പൂർണ്ണ രൂപം
മഞ്ജു വാര്യർ അറിയാതെ ഇങ്ങനെ ഒരു അബദ്ധം പറ്റിയായതാണെന്ന് തോന്നുന്നില്ല.. അബദ്ധം ആണെങ്കിൽ ദൈവം വലിയവനാ,, കേരളം കൊട്ടിപ്പാടിയ പാരടി കരോൾ ആയിരുന്നു നമ്മുടെ വെള്ളരിക്കാപ്പട്ടണം സിനിമയിലെ ടീസർ “ശൂലം പടയുടെ ചെമ്പടകൊട്ടി കോലം തുള്ളും യേശു” കോലംതുള്ളും യേശുവും പിള്ളേരും കേരളക്കരയിൽ ട്രോളുകൾകൊണ്ട് നിറഞ്ഞു പിന്നെ ടിക്‌റ്റോക് യുഗത്തിൽ ഇതുപോലെ ഹിറ്റായ മറ്റൊരു സ്പൂഫ് ഓർക്കുന്നില്ല, പിന്നീട് കരിക്ക് അടക്കമുള്ള സൂപ്പർ സ്കിറ്റുകളിലും ഈ പാട്ടിന്റെ റെഫറൻസ് വന്നിരുന്നു.. കാര്യത്തിലേക്ക് വരാം ഇന്നലെ രാത്രി ഒരു സുഹൃത്ത് വിളിച്ചു ലളിതം സുന്ദരം കണ്ടോ.?? മഞ്ജു വാര്യർ പ്രൊഡ്യൂസ് ചെയ്ത് അഭിനയിക്കുന്ന ലളിതം സുന്ദരം പടത്തിൽ നമ്മുടെ സിനിമയിലെ കരോൾ പാട്ട് ഉണ്ട്,, ഞാൻ കരുതി, ഇതെന്ത് മറിമായം വെള്ളരിക്കാപ്പട്ടണം സിനിമയുടെ ഇതുവരെ ടൈറ്റിൽ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല..
ഇനി മനഃപൂർവം പണി തരാൻ വേണ്ടി ഇട്ടതായിരിക്കുമോ..
ഞാൻ പറഞ്ഞു സിനിമകൾകൊണ്ട് നിന്ന് തിരിയാൻ സമയമില്ലാത്ത മഞ്ജു വാര്യർ എന്നേ ഓർക്കാൻപോലും വഴിയില്ല.. അപ്പഴാ പണി..
എന്തായാലും മഞ്ജു വാര്യർ വെള്ളരിക്കാപ്പട്ടണം സംവിധായകൻ പറഞ്ഞത് ഓർമ്മ വന്നു, “ഞങ്ങളുട ഇന്റർനാഷണൽ സിനിമയായതുകൊണ്ട് സിനിമയുടെ പേര് മാറ്റാൻ പറ്റില്ല നിങ്ങളുടെ ചെറിയ സെറ്റപ്പല്ലേ നിങ്ങൾ മാറ്റാൻ നോക്കു” ഒരു പോസ്റ്റർ റിലീസ് ചെയ്തപ്പോഴേ നിങ്ങളുടെ സിനിമയിൽ ഇന്റർനാഷണൽ സിനിമ ആയെങ്കിൽ, പുതുമുഖങ്ങളെ വച്ച് ഞങ്ങൾ ചെയ്ത സിനിമയിലെ ടീസർ നിങ്ങളുടെ സ്റ്റാർ ആദ്യമായി പ്രൊഡ്യൂസ് ചെയ്യുന്ന പടത്തിൽ പാടിക്കാൻ കഴിഞ്ഞെങ്കിൽ നിങ്ങളോർത്തോളൂ ശരിക്കും ആരുടെയാണ് ഇന്റർനാഷണൽ സിനിമ?? ? പക്ഷെ നമ്മുടെ വെള്ളരിക്കാപ്പട്ടണം ഒരു ഇന്റർനാഷണൽ സിനിമയല്ല
Post Your Comments