ഐ എസ് എല്‍ ഫൈനല്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. സെമിയില്‍ ലീഗ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ് സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എ ടി കെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി.
‘കാല്‍പ്പന്തിന്റെ ഇന്ത്യന്‍ നാട്ടങ്കത്തില്‍ കേരള ദേശം പോരിനിറങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ. പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍,’ മമ്മൂട്ടി എഴുതി.
‘മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികള്‍ക്കൊപ്പം, പ്രാര്‍ത്ഥനയോടെ, ആശംസകളോടെ താനുമുണ്ട്. ആവേശത്തിരയില്‍ കേരളം നിറഞ്ഞാടുമ്പോള്‍, മലയാള മനസ്സുകളില്‍ പ്രതീക്ഷയുടെ കാല്‍പ്പന്തുരുളുമ്പോള്‍, മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികള്‍ക്കൊപ്പം, പ്രാര്‍ത്ഥനയോടെ, ആശംസകളോടെ’- മോഹന്‍ലാല്‍ കുറിച്ചു.
Leave a Comment